ജിയോയെ മുട്ടുകുത്തിക്കാന്‍ ഐഡിയയും വൊഡാഫോണും ലയിക്കുന്നു
ജിയോയെ മുട്ടുകുത്തിക്കാന്‍ ഐഡിയയും വൊഡാഫോണും ലയിക്കുന്നു
ഐഡിയയുടെ ഇന്ത്യന്‍ സര്‍വീസ് വൊഡാഫോണുമായി ലയിപ്പിക്കാന്‍ ധാരണയായി എന്നാണ് റിപ്പോര്‍ട്ടുകള്‍
പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ വോഡാഫോണും ഐഡിയയും ലയിക്കുന്നു. ഐഡിയയുടെ ഇന്ത്യന്‍ സര്‍വീസ് വൊഡാഫോണുമായി ലയിപ്പിക്കാന്‍ ധാരണയായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ജിയോ സിമ്മുകള്‍ പുറത്തിറക്കി റിലയന്‍സ് കമ്യൂണിക്കേഷന്‍ മൊബൈല്‍ സേവന രംഗത്ത് ഉയര്‍ത്തിയ ഭീഷണി നേരിടുകയാണ് ഇരു കമ്പനികളുടെയും ലക്ഷ്യം. ലയനത്തിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാക്കളായി പുതിയ കമ്പനി മാറും. കാള്‍ നിരക്കുകള്‍ കുറച്ചും നിലവിലെ ഇരു കമ്പനികളുടെയും സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയും സേവനം മെച്ചപ്പെടുത്തിയും ജിയോ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാനായിരിക്കും പുതിയ കമ്പനിയുടെ ശ്രമം.
Adjust Story Font
16