ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ബിഎസ്‍എന്‍എല്‍
ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ബിഎസ്‍എന്‍എല്‍
ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾ എത്രയും പെട്ടെന്ന് പാസ്വേർഡുകൾ മാറ്റണമെന്നാണ് കമ്പനിയുടെ നിർദേശം.
വൈറസ് ബാധയെ തുടർന്ന് ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ബിഎസ്എൻഎൽ. ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾ എത്രയും പെട്ടെന്ന് പാസ്വേർഡുകൾ മാറ്റണമെന്നാണ് കമ്പനിയുടെ നിർദേശം.
ഉപഭോക്താക്കളുടെ ബ്രോഡ്ബാൻഡ് മോഡത്തിലാണ് വൈറസ് ബാധയുണ്ടായിരിക്കുന്നതെന്നാണ് ബിഎസ്എൻഎൽ നൽകുന്ന വിശദീകരണം. ബ്രോഡ്ബാൻഡ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ലഭിക്കുന്ന പാസ്വേർഡായ അഡ്മിൻ എന്നത് മാറ്റാത്തവർക്കാണ് വൈറസ് ബാധയുണ്ടായിരിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പാസ്വേർഡുകൾ മാറ്റിയതിന് ശേഷം ബ്രോഡ്ബാൻഡ് ഉപയോഗിക്കുന്നതിൽ ആശങ്ക വേണ്ടെന്നും ബിഎസ്എൻഎൽ ചെയർമാൻ അനുപം ശ്രീവാസ്താവ പറഞ്ഞു. ബിഎസ്എൻഎല്ലിന്റെ പ്രധാന നെറ്റ്വർക്കിലോ മറ്റ് സിസ്റ്റങ്ങളിലോ വൈറസ്‍ ബാധ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16