വാട്സ്ആപ് സ്വന്തമാക്കാന്‍ ഫേസ്‍ബുക്ക് നല്‍കിയത് തെറ്റായ വിവരങ്ങള്‍
വാട്സ്ആപ് സ്വന്തമാക്കാന്‍ ഫേസ്‍ബുക്ക് നല്‍കിയത് തെറ്റായ വിവരങ്ങള്‍
2017 ജനുവരി 31 ന് ഫേസ്ബുക്ക് മറുപടി നല്‍കണമെന്നും യൂറോപ്യന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.
വാട്സ്ആപ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയതായി യൂറോപ്യന്‍ കമ്മീഷന്‍. ഏറ്റെടുക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കമ്മീഷന്റെ തീരുമാനം. 2017 ജനുവരി 31 ന് ഫേസ്ബുക്ക് മറുപടി നല്‍കണമെന്നും യൂറോപ്യന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.
ആഗോള തലത്തില്‍ ഏറ്റവും വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മൊബൈല്‍ മെസേജിങ് സര്‍വീസായ വാട്സ്ആപിനെ 2014 ലാണ് ഫേസ്ബുക്ക് ഏറ്റെടുത്തത്. 1900 കോടി ഡോളറിനായിരുന്നു വിവരസാങ്കേതിക രംഗത്തെ ഈ വമ്പന്‍ കൈമാറ്റം. ഈ സമയത്ത് ഫേസ്ബുക്ക് നല്‍കിയ വിവരങ്ങള്‍ തെറ്റായിരുന്നുവെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ ഇപ്പോള്‍ കണ്ടെത്തിയത്. ഫേസ്ബുക്കും വാട്സ്ആപും രണ്ടായി തന്നെ നിലനില്‍ക്കുമെന്നും പരസ്പരം ബന്ധപ്പെടുത്തേണ്ടതില്ലെന്നുമായിരുന്നു ഫേസ്ബുക്ക് നല്‍കിയിരുന്നത്. എന്നാല്‍ തങ്ങളുടെ ഉപഭോക്താവിന്റെ ഫോണ്‍ നമ്പര്‍ ഫേസ്ബുക്കുമായി ബന്ധപ്പെടുത്തുന്നുണ്ടെന്ന് വാട്സ്ആപ് പിന്നീട് വ്യക്തമാക്കിയിരുന്നു. ഇതാണ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയത്. ഈ കാര്യത്തില്‍ 2017 ജനുവരി 31 ന് ഫേസ്ബുക്ക് മറുപടി നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വാട്സ്ആപ് ഏറ്റെടുത്ത നടപടി അസാധുവാക്കില്ലെന്നും കമ്മീഷന്‍ അറിയിച്ചു.
Adjust Story Font
16