Quantcast

മോട്ടോ ജി5 പ്ലസ് മാര്‍ച്ച് 15 നെത്തും; വിലയും പ്രത്യേകതകളും

MediaOne Logo

Alwyn

  • Published:

    8 May 2018 9:27 PM GMT

മോട്ടോ ജി5 പ്ലസ് മാര്‍ച്ച് 15 നെത്തും; വിലയും പ്രത്യേകതകളും
X

മോട്ടോ ജി5 പ്ലസ് മാര്‍ച്ച് 15 നെത്തും; വിലയും പ്രത്യേകതകളും

മോട്ടോ ജി4 പ്ലസിന്റെ വമ്പന്‍ ജയത്തിനു ശേഷം ബജറ്റ് സ്‍മാര്‍ട്ട്ഫോണ്‍ വിപണി ഇളക്കിമറിക്കാന്‍ വരുകയാണ് ജി5 പ്ലസ്.

ലെനോവോ സ്വന്തമാക്കിയ ശേഷം മോട്ടോയ്ക്കു നല്ലകാലമാണ്. മോട്ടോ ജി4 പ്ലസിന്റെ വമ്പന്‍ ജയത്തിനു ശേഷം ബജറ്റ് സ്‍മാര്‍ട്ട്ഫോണ്‍ വിപണി ഇളക്കിമറിക്കാന്‍ വരുകയാണ് ജി5 പ്ലസ്. മാര്‍ച്ച് അഞ്ചിന് മോട്ടോ 5 പ്ലസ് വിപണിയില്‍ എത്തും. ബാഴ്‍സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് മോട്ടോ ജി5, ജി5 പ്ലസിനെ ലെനോവോ പരിചയപ്പെടുത്തിയത്.

ഡിസൈനിലും കരുത്തിലും മിനുങ്ങിയാണ് ഈ രണ്ടു മോഡലുകളും വിപണിയില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്. സാധാരണക്കാരന് പ്രാപ്തമായ വിലയും ഇതേസമയം, കരുത്തുറ്റ സവിശേഷതകളും നിറച്ച് എത്തുന്ന മോട്ടോ ജി 5 പ്ലസ് മുന്‍ഗാമികളെ പോലെ തന്നെ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടവനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി. രണ്ടു മോഡലുകളിലും ഫിംഗര്‍ പ്രിന്റ് സ്കാനര്‍ സുരക്ഷയുണ്ടാകും. ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയ്ഡ് ന്യൂഗട്ടിലാണ് ഇതിന്റെ പ്രവര്‍ത്തനം.

മോട്ടോ ജി 5 - വിലയും പ്രത്യേകതകളും

ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 14,000 രൂപയിലാണ് തുടക്കം. രണ്ടു ജിബി റാമും 16 ജിബി സ്റ്റോറേജുമുള്ള വേരിയന്റിനാണ് ഈ വില. 5 ഇഞ്ച് ഫുള്‍ എച്ച്ഡ‍ി ഡിസ്‍പ്ലേ, 1.4 ജിഗാഹെഡ്സ് സ്നാപ്ഡ്രാഗണ്‍ 430 പ്രൊസസര്‍, 2ജിബി, 3ജിബി റാം, 16, 32, 64 ജിബി സ്റ്റോറേജ്, 128 ജിബി വരെ എസ്‍ഡി കാര്‍ഡ് ഉപയോഗിച്ച് ഉയര്‍ത്താവുന്ന സ്റ്റോറേജ് ശേഷി, 2800 mAh കരുത്തുള്ള അഴിച്ചെടുക്കാവുന്ന തരം ബാറ്ററി, അതിവേഗ ചാര്‍ജിങ് സംവിധാനം, 13 എംപി പ്രധാന കാമറ, ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷ്, 5 എംപി വൈഡ് ആംഗിള്‍ സെല്‍ഫി കാമറ തുടങ്ങിയവയാണ് പ്രധാന പ്രത്യേകതകള്‍.

മോട്ടോ ജി 5 പ്ലസ് - വിലയും പ്രത്യേകതകളും

രണ്ടു ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് വില 15,300 രൂപയാണ്. ഇത് മൂന്നു ജിബി റാമും 32 ജിബി സ്റ്റോറേജുമാകുമ്പോള്‍ 19,700 രൂപ വരെയെത്തും. ഇതു കൂടാതെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മറ്റൊരു മോഡലുമുണ്ട്. എന്നാല്‍ ഇതിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേ, 2ജിഗാഹെഡ്സ് സ്‍നാപ്ഡ്രാഗണ്‍ 625 ഒക്ടാകോര്‍ പ്രൊസസര്‍, 2ജിബി, 3ജിബി, 4ജിബി റാം മോഡല്‍, 32 ജിബി, 64 ജിബി സ്റ്റോറേജ്, 128 ജിബി വരെ എസ്‍ഡി കാര്‍ഡ് ഉപയോഗിച്ച് ഉയര്‍ത്താവുന്ന സ്റ്റോറേജ് ശേഷി, 4കെ വീഡിയോ റെക്കോര്‍ഡിങ് സാധ്യമാക്കുന്ന ഡ്യുവല്‍ ഓട്ടോഫോക്കസോടു കൂടിയ 12 എംപി പ്രധാന കാമറ, ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷ്, 5 എംപി സെല്‍ഫി കാമറ, 3000 mAh കരുത്തുള്ള അഴിച്ചെടുക്കാവുന്ന തരം ബാറ്ററി തുടങ്ങിയവയാണ് പ്രത്യേകതകള്‍. 15 മിനിറ്റ് ചാര്‍ജിങ് കൊണ്ട് ആറു മണിക്കൂര്‍ വരെ ഉപയോഗിക്കാന്‍ കഴിയും.

Next Story