Quantcast

പിറന്നാള്‍ദിനം വിസ്‍മയമാറ്റങ്ങളുമായി വാട്സ്ആപ്

MediaOne Logo

Alwyn

  • Published:

    9 May 2018 2:01 PM GMT

പിറന്നാള്‍ദിനം വിസ്‍മയമാറ്റങ്ങളുമായി വാട്സ്ആപ്
X

പിറന്നാള്‍ദിനം വിസ്‍മയമാറ്റങ്ങളുമായി വാട്സ്ആപ്

സ്റ്റാറ്റസ് അപ്ഡേഷനിലടക്കം പുതിയ മാറ്റങ്ങളോടെയാണ് വാട്സാപ്പ് ഉപഭോക്താക്കള്‍ക്ക് മുന്നിലേക്കെത്തുന്നത്.

ചുരുങ്ങിയ കാലയളവില്‍ ഏറെ ജനപ്രീതി നേടിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സ് ആപിന് എട്ട് വയസ്. സ്റ്റാറ്റസ് അപ്ഡേഷനിലടക്കം പുതിയ മാറ്റങ്ങളോടെയാണ് വാട്സാപ്പ് ഉപഭോക്താക്കള്‍ക്ക് മുന്നിലേക്കെത്തുന്നത്. സുരക്ഷ മുന്‍നിര്‍ത്തിയുള്ള മാറ്റങ്ങളും വാട്സ് ആപ് കൊണ്ടുവരുന്നു.

ലോകമെമ്പാടും വലിയ സ്വീകാര്യതയാണ് ഈ എട്ട് വര്‍ഷത്തിനിടക്ക് വാട്സ് ആപ് എന്ന സാമൂഹിക മാധ്യമത്തിന് ലഭിച്ചത്. പുതിയ മാറ്റങ്ങളുമായാണ് വാട്സ് ആപ് ഒമ്പതാം വര്‍ഷത്തിലേക്ക് കടക്കുന്നത്. ഇത്രയും കാലം വരികളായി രേഖപ്പെടുത്തിയിരുന്ന സ്റ്റാറ്റസുകള്‍ മറന്നേക്കൂ. ഇനി നിങ്ങള്‍ക്ക് ചിത്രങ്ങള്‍ സ്റ്റാറ്റസാക്കി ഉപയോഗിക്കാം. നിങ്ങളുടെ ഡിസ്പ്ലേ ചിത്രത്തിന് പുറമെയാണ് ഈ സ്റ്റാറ്റസ് ചിത്രം. ആരെല്ലാം സ്റ്റാറ്റസ് അപ്ഡേറ്റ് കാണണം എന്ന് നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം. എത്ര പേര്‌ നിങ്ങളുടെ സ്റ്റാറ്റസ് കണ്ടു എന്നറിയാനും അവസരമുണ്ട്. 24 മണിക്കൂറാണ് ഒരു സ്റ്റാറ്റസ് ചിത്രത്തിന്റെ ആയുസ്. സ്റ്റാറ്റസ് മെസേജായും നിങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്ക് ഫോര്‍വേഡ് ചെയ്യാനും സംവിധാനമുണ്ട്.

സുരക്ഷ മുന്‍നിര്‍ത്തിയുള്ള മാറ്റങ്ങളും വാട്സ് ആപ് കൊണ്ടുവരുന്നുണ്ട്. നിങ്ങള്‍ അയക്കുന്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും 24 മണിക്കൂറിന് ശേഷം സ്വയമേ ഡിലീറ്റ് ആകും. ഏളുപ്പത്തില്‍ ചിത്രങ്ങളും വീഡിയോകളും അയക്കാനുള്ള രൂപത്തിലേക്ക് വാട്സ് ആപ് മാറിയിട്ടുണ്ട്. 3300 കേടി ചിത്രങ്ങളാണ് പ്രതിദിനം വാട്സ് ആപ് വഴി ഉപഭോക്താക്കള്‍ പരസ്പരം കൈമാറുന്നത് എന്നാണ് കണക്കുകള്‍. നിലവില്‍ 1200 കോടി സജീവ ഉപഭോക്താക്കളുണ്ട് വാട്സ് ആപിന്. നേരത്തെ നല്‍കിയ വീഡിയോ കോള്‍ ചെയ്യാനുള്ള സംവിധാനത്തിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഫേസ്ബുക്കിനോളം വളര്‍ന്ന ഈ മെസേജിങ് ആപ്ലിക്കേഷനെ വന്‍ തുക മുടക്കി 2014 ല്‍ ഫേസ്ബുക്ക് അതിന്റെ തന്നെ ഭാഗമാക്കി.

Next Story