സെല്‍ഫി ചര്‍മത്തെ തളര്‍ത്തും, പ്രായം വര്‍ധിപ്പിക്കും
സെല്‍ഫി ചര്‍മത്തെ തളര്‍ത്തും, പ്രായം വര്‍ധിപ്പിക്കും
ചര്‍മ്മത്തിന് ക്ഷതം സംഭവിക്കുമ്പോള്‍ സ്വന്തം നിലയില്‍ തന്നെ ഇത് പരിഹരിക്കാനുള്ള കഴിവിന് ഭംഗം വരുത്തുന്ന വിധം ഡിഎന്‍എ നാരുകളില്‍ ഇത് വിള്ളല്‍.....
സെല്‍ഫി എടുക്കുന്നത് ആരോഗ്യപരമായി ദോഷകരമാണെന്ന് പഠനം. സ്മാര്‍ട്ട് ഫോണ്‍ റേഡിയേഷന് മുഖം തുടര്‍ച്ചയായി വിധേയമാകുന്നത് ചര്‍മ്മത്തെ ദോഷകരമായി ബാധിക്കുമെന്നും ചുളിവുകള്‍ സൃഷ്ടിച്ച് പ്രായാധിക്യം തോന്നിപ്പിക്കുമെന്നുമാണ് കണ്ടെത്തല്‍. ബ്രിട്ടണിലെ ലിനിയ സ്കിന്‍ ക്ലിനിക്കിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്.
മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള ഇലക്ട്രോമാഗ്നെറ്റിക് റേഡിയേഷന്‍ ഡിഎന്‍എക്ക് നാശം വിതക്കുമെന്നാണ് കണ്ടെത്തല്‍. ചര്‍മ്മത്തിന് ക്ഷതം സംഭവിക്കുമ്പോള്‍ സ്വന്തം നിലയില്‍ തന്നെ ഇത് പരിഹരിക്കാനുള്ള കഴിവിന് ഭംഗം വരുത്തുന്ന വിധം ഡിഎന്‍എ നാരുകളില്‍ ഇത് വിള്ളല്‍ വീഴ്ത്തുമെന്നും ചര്‍മ്മത്തില്‍ ചുളിവ് സൃഷ്ടിക്കുന്ന വിധം കോശങ്ങളില്‍ ഓക്സിഡേറ്റീവ് സ്ട്രെസ് സൃഷ്ടിക്കുമെന്നും പഠനം വ്യക്തമാക്കുന്നു. ഇത്തരം ഭീഷണികളില്‍ നിന്നും സണ്‍ സ്ക്രീന്‍ ഒരിക്കലും സംരക്ഷണം നല്‍കുന്നില്ലെന്നും ക്ലിനിക്കിലെ മെഡിക്കല്‍ ഡയറക്ടറായ സൈമണ്‍ സൊഏകി പറഞ്ഞു.
Adjust Story Font
16