ഡിസംബര്‍ 31 മുതല്‍ ഈ ഫോണുകളില്‍ വാട്സാപ്പ് കിട്ടില്ല...
ഡിസംബര്‍ 31 മുതല്‍ ഈ ഫോണുകളില്‍ വാട്സാപ്പ് കിട്ടില്ല...
ആന്‍ഡ്രോയിഡിന്റെ അതിപ്രസരത്തില്‍ മുങ്ങിപ്പോയ നോക്കിയ ഫോണുകളുടെ മുഖമുദ്രയായ സിന്‍ബിയന്‍ ഒഎസിനെയാണ് വാട്സാപ്പ് കൈവിടുന്നത്
ഡിസംബര്‍ 31 മുതല്‍ ഫോണുകളില്‍ വാട്സാപ്പ് കിട്ടില്ല. ഡിജിറ്റല്‍ യുഗത്തിലെ പഴഞ്ചന്‍മാരെ ഒഴിവാക്കാനാണ് പുതിയ തീരുമാനം. ഔദ്യോഗിക ബ്ലോഗിലൂടെയാണ് വാട്സാപ്പ് ഇക്കാര്യം അറിയിച്ചത്.
ആന്‍ഡ്രോയിഡിന്റെ അതിപ്രസരത്തില്‍ മുങ്ങിപ്പോയ നോക്കിയ ഫോണുകളുടെ മുഖമുദ്രയായ സിന്‍ബിയന്‍ ഒഎസിനെയാണ് വാട്സാപ്പ് കൈവിടുന്നത്. പ്രമുഖ ആപ്പുകളെല്ലാം സിന്‍ബിയന്‍ ഒഎസിനെ കയ്യൊഴിയാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായിരുന്നു. ഒടുവില്‍ ഡിസംബര്‍ 31ന് ശേഷം സിന്‍ബിയന്‍ ഉപഭോക്താക്കള്‍ക്ക് വാട്സാപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് ഔദ്യോഗിക ബ്ലോഗിലൂടെ തന്നെ വ്യക്തമാക്കി.
ബ്ലാക്ക്ബെറി, ബ്ലാക്ക്ബെറി 10ഒഎസുകളില്‍ അധിഷ്ടിതമായ ഫോണുകള്‍, നോക്കിയ എസ് 40 ഫോണുകള്‍, നോക്കിയ എസ് 60 ഫോണുകള്‍, ആന്‍ഡ്രോയിഡ് 2.1, ആന്‍ഡ്രോയിഡ് 2.2 ഒഎസുകളില്‍ അധിഷ്ടിതമായ ഫോണുകള്‍, ആപ്പിള്‍ ഐഫോണ്‍ 3ജിഎസ്, ഐഒഎസ് 6 ഇ അധിഷ്ഠിതമായ ഐഫോണുകള്‍, വിന്‍ഡോസ് 7.1 അധിഷ്ഠിതമായ ഫോണുകള്‍ എന്നിവയില്‍ നിന്നുമാണ് വാട്സാപ്പ് അപ്രത്യക്ഷമാകുക.
Adjust Story Font
16