റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് വോയ്സ് കോളുകള്‍ നിര്‍ത്തലാക്കുന്നു
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് വോയ്സ് കോളുകള്‍ നിര്‍ത്തലാക്കുന്നു
ന്നാൽ ഡിസംബർ 1ന് ശേഷം 4ജി ഡാറ്റ സേവനങ്ങൾ തുടരുമെന്ന് റിലയൻസ് അറിയിച്ചിട്ടുണ്ട്. ഇതിലും തുടരാൻ താൽപ്പര്യമില്ലാത്തവർക്ക് മൊബൈൽ നമ്പർ പോർട്ടിബിലിറ്റി സംവിധാനം ഉപയോഗിക്കാമെന്ന് കമ്പനി
റിലയൻസ് കമ്യൂണിക്കേഷന്റെ മൊബൈൽ നമ്പർ ഉപയോക്താകൾക്ക് ഡിസംബർ ഒന്ന് മുതൽ വോയ്സ് കോളുകൾ ലഭ്യമാവില്ലെന്ന് കമ്പനി. ഡിസംബർ ഒന്നിന് മുമ്പ് മറ്റ് നെറ്റ്വർക്കുകളിലേക്ക് മാറാൻ ഉപയോക്താകൾക്ക് റിലയൻസ് നിർദേശം നൽകിയിട്ടുണ്ട്. ടെലികോം റെഗുലേറ്റിങ് അതോറിറ്റിയെ റിലയൻസ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
നിലവിൽ 8 ടെലികോം സർക്കിളുകളിലാണ് റിലയൻസ് 2 ജി, 4 ജി സേവനം നൽകുന്നത്. ആന്ധ്രപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, യു.പി, തമിഴ്നാട്, കർണാടക, കേരള എന്നിവിടങ്ങളിലാണ് കമ്പനിക്ക് ടെലികോം ലൈസൻസുള്ളത്.എന്നാൽ ഡിസംബർ 1ന് ശേഷം 4ജി ഡാറ്റ സേവനങ്ങൾ തുടരുമെന്ന് റിലയൻസ് അറിയിച്ചിട്ടുണ്ട്. ഇതിലും തുടരാൻ താൽപ്പര്യമില്ലാത്തവർക്ക് മൊബൈൽ നമ്പർ പോർട്ടിബിലിറ്റി സംവിധാനം ഉപയോഗിക്കാമെന്ന് കമ്പനി വ്യക്തമാക്കി. ഡിസംബര്‍ 31 വരെ പോര്‍ട്ട് ചെയ്യുന്നതിനുള്ള അപേക്ഷകള്‍ തള്ളിക്കളയരുതെന്ന നിര്‍ദ്ദേശം റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് ട്രായ് നല്‍കിയിട്ടുണ്ട്.
Adjust Story Font
16