Quantcast

ഡിഎസ്എല്‍ആര്‍ കാമറയെ വെല്ലുന്ന ഐഫോണ്‍ 7 പ്ലസ്

MediaOne Logo

Alwyn

  • Published:

    15 May 2018 12:59 PM GMT

ഡിഎസ്എല്‍ആര്‍ കാമറയെ വെല്ലുന്ന ഐഫോണ്‍ 7 പ്ലസ്
X

ഡിഎസ്എല്‍ആര്‍ കാമറയെ വെല്ലുന്ന ഐഫോണ്‍ 7 പ്ലസ്

സ്മാര്‍ട്ട്ഫോണുകളില്‍ ഏറ്റവും മികച്ച കാമറ ഏതെന്ന ചോദ്യത്തിന് ഐഫോണ്‍ എന്ന് ഉത്തരം നല്‍കുന്നവരാകും കൂടുതല്‍.

സ്മാര്‍ട്ട്ഫോണുകളില്‍ ഏറ്റവും മികച്ച കാമറ ഏതെന്ന ചോദ്യത്തിന് ഐഫോണ്‍ എന്ന് ഉത്തരം നല്‍കുന്നവരാകും കൂടുതല്‍. ഈ വിശ്വാസം ഒരിക്കല്‍ കൂടി അടിവരയിട്ട് ഉറപ്പിക്കുകയാണ് ആപ്പിള്‍ കഴിഞ്ഞദിവസം പുറത്തിറക്കിയ ഐഫോണ്‍ 7 പ്ലസ് ഫോണിലൂടെ. ഐഫോണ്‍ 7 നൊപ്പം ആപ്പിള്‍ പരിചയപ്പെടുത്തിയ 7 പ്ലസ്, ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവരുടെ ഡിഎസ്എല്‍ആര്‍ കാമറ പ്രേമത്തിന് ഒരുപരിധി വരെ കടിഞ്ഞാണിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐഫോണ്‍ 7 പ്ലസിന്റെ ഏറ്റവും വലിയ സവിശേഷതയായ ഡ്യുവല്‍ കാമറയാണ് ഇതിനു കാരണം. അടുത്തടുത്ത് 12 മെഗാ പിക്സല്‍ കരുത്തുള്ള രണ്ടു കാമറകള്‍. ഒരു ഡിഎസ്എല്‍ആര്‍ കാമറയുടെ ലെന്‍സ് വഹിക്കുന്ന അതേ ധര്‍മം 7 പ്ലസിന്റെ ഡ്യുവല്‍ കാമറയിലും നോക്കിക്കാണാം. ഇതിലെ രണ്ടു കാമറയ്ക്കും രണ്ടു ചുമതലകളാണുള്ളത്. ഫ്രേമില്‍ വരുന്ന ഏതൊരു വസ്തുവിനെയും ചെറുതാക്കിയും അകലത്തിലാക്കിയും കാണിക്കുന്ന f/1.8, 28mm വൈഡ് ആംഗിള്‍ ലെന്‍സാണ് ഇതിലൊന്ന്. 56mm ന്റെ ടെലിഫോട്ടോ ലെന്‍സാണ് മറ്റൊന്ന്. അകലെയുള്ള വസ്തുക്കളെ അടുത്തുകാണാന്‍ ദൂരദര്‍ശിനികളും ബൈനോക്കുലറുകളും ഉപയോഗിക്കുന്നതിന് സമാനമായ ജോലിയാണ് ടെലിഫോട്ടോ ലെന്‍സുകളുടേത്. വൈഡ് ആംഗിള്‍ ലെന്‍സുകള്‍ ഫ്രേമിലുള്ള വസ്തുക്കളുടെ അകലം പെരുപ്പിച്ചു കാണിക്കുമ്പോള്‍ ടെലിഫോട്ടോ ലെന്‍സുകള്‍ അത് ചുരുക്കി കാണിക്കും. ഈ രണ്ടു ലെന്‍സുകളും ഒരു ഫ്രേമിനായി ജോലി ചെയ്യുമെന്നതാണ് 7 പ്ലസിലെ സവിശേഷത.

രണ്ടു ലെന്‍സുകള്‍ ചേര്‍ന്ന് ഒരു ചിത്രത്തിന്റെ പൂര്‍ണത ഉറപ്പുവരുത്തും. ഡിഎസ്എല്‍ആര്‍ ലെന്‍സുകളുടെ ഫലംചെയ്യുന്ന ഈ പ്രത്യേകത, ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തുന്നത് ഐഫോണ്‍ അല്ലെങ്കിലും എച്ച്ടിസി, എല്‍ജി, ഹുവായ് എന്നിവര്‍ക്ക് ശേഷം ഡ്യുവല്‍ ഷൂട്ടര്‍ പാതയില്‍ ഏറ്റവും മികച്ച കാഴ്ചകള്‍ ഒരുക്കുന്നത് ഐഫോണ്‍ 7 പ്ലസ് തന്നെയാണ്. കാമറ ഓണ്‍ ചെയ്ത് ഒരു ഫ്രേം തെരഞ്ഞെടുത്ത ശേഷം സ്ക്രീനിലെ ബട്ടനില്‍ അമര്‍ത്തിയാല്‍ വൈഡ് ആംഗിള്‍ ലെന്‍സില്‍ നിന്നു ടെലിഫോട്ടോ ലെന്‍സിലേക്ക് കാഴ്ചകള്‍ മാറും. നിങ്ങളുടെ ഫ്രേമിലെ കാഴ്ചകളില്‍ തെളിയുന്ന ഏതെങ്കിലും ഒരു വസ്തുവിനെ അടുത്ത് കാണുന്നതിനാണ് ടെലിഫോട്ടോ ലെന്‍സിലേക്ക് മാറുന്നത്. എല്ലാ സ്‍മാര്‍ട്ട്ഫോണ്‍ കാമറകളും സൂം എന്ന സംവിധാനം സാധ്യമാക്കുമെങ്കിലും അതെല്ലാം സാധാരണ ഡിജിറ്റല്‍ സൂം മാത്രമായിരിക്കും എന്നതാണ് ന്യൂനത. അതായത്, നിലവിലെ ഫോണുകളിലെ ഡിജിറ്റല്‍ സൂം ചെയ്യുമ്പോള്‍ ലെന്‍സില്‍ യാതൊരു ചലനവുമുണ്ടാകില്ല. അതുകൊണ്ട് തന്നെ ഇങ്ങനെ സൂം ചെയ്തെടുക്കുന്ന ചിത്രങ്ങളുടെ മിഴിവ് കുറവായിരിക്കും. എന്നാല്‍ 7 പ്ലസിലെ 56mm ടെലിഫോട്ടോ ലെന്‍സ് ദൂരകാഴ്ചകളെ 10x സൂം ചെയ്ത് മിഴിവുറ്റ വ്യക്തതയുള്ള ചിത്രങ്ങള്‍ സമ്മാനിക്കും. ഇമേജ് സിഗ്നല്‍ പ്രൊസസറും ഐഫോണ്‍ 7 പ്ലസിലെ കാമറ കാഴ്ചകള്‍ക്ക് കൂടുതല്‍ തെളിച്ചമേകും. ഒരു വസ്തുവിനെ മാത്രം ഫോക്കസ് ചെയ്യുകയും അതിന്റെ പശ്ചാത്തലത്തെ മങ്ങിയ രീതിയില്‍ ചിത്രീകരിക്കാനും 7 പ്ലസ് കാമറയ്ക്ക് അനായസം കഴിയും. ഫോട്ടോകള്‍ക്ക് വേണ്ടി മാത്രമുള്ള ഒരു സൂപ്പര്‍ കമ്പ്യൂട്ടറാണ് ഈ പ്രൊസസര്‍. ഇതിന്റെ വേഗതയും കണിശതയും തന്നെയാണ് ഡിഎസ്എല്‍ആര്‍ കാമറകളെ വെല്ലുന്ന രീതിയിലുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ 7 പ്ലസിനെ പ്രാപ്തനാക്കുന്നത്.

TAGS :
Next Story