Quantcast

പ്രശ്‌നം പരിഹരിച്ചെന്ന് ഐഡിയ

MediaOne Logo

Alwyn K Jose

  • Published:

    15 May 2018 6:44 PM GMT

പ്രശ്‌നം പരിഹരിച്ചെന്ന് ഐഡിയ
X

പ്രശ്‌നം പരിഹരിച്ചെന്ന് ഐഡിയ

ഉപഭോക്താക്കള്‍ക്ക് 100 മിനിറ്റ് സൗജന്യ കോള്‍ ആനുകൂല്യം ലഭ്യമാക്കുമെന്നും ഐഡിയ അറിയിച്ചു.

ഐഡിയ നെറ്റ് വര്‍ക്കിന് നേരിട്ട തടസ്സം നീക്കിയതായി അധികൃതര്‍. രാവിലെ പത്ത് മണിമുതല്‍ എട്ടുമണിക്കൂറാണ് നെറ്റ് വര്‍ക്ക് പൂര്‍ണമായും നിലച്ചത്. തടസ്സം നേരിട്ടവര്‍ക്ക് നൂറ് മിനിറ്റ് സൌജന്യ കോള്‍ ലഭിക്കുമെന്ന് ഐഡിയ അറിയിച്ചു. സേവനങ്ങള്‍ തടസ്സപ്പെട്ടിരുന്നതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ ഐഡിയ ഓഫീസുകള്‍ ഉപരോധിച്ചിരുന്നു.

രാവിലെ മുതല്‍ നെറ്റ് വര്‍ക്കുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും തടസപ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങള്‍ ഐഡിയ ഓഫീസുകള്‍ ഉപരോധിച്ചിരുന്നു. കാക്കനാട്ടെ സെര്‍വര്‍ തകരാറിലായതാണ് ഐഡിയ സെല്ലുലാറിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിലക്കാന്‍ കാരണമായത്. രാവിലെ പത്ത് മണി മുതല്‍ ഐഡിയ നെറ്റ് വര്‍ക്ക് ഉപയോഗിക്കുന്നവര്‍ക്ക് കോള്‍ അടക്കമുളള സേവനങ്ങള്‍ തടസപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടിട്ടും പ്രയോജനമില്ലാതായതോടെ ഉപഭോക്താക്കള്‍ പ്രതിഷേധവുമായി ഐഡിയ ഓഫീസിലെത്തി.

നെറ്റ്വര്‍ക്ക് എപ്പോള്‍ ശരിയാകുമെന്ന് കൃത്യമായി പറയാന്‍ ഐഡിയക്ക് സാധിക്കിക്കാത്തത് പ്രശ്നം വഷളാക്കി. വൈകീട്ട് ആറരയോടെ ഐഡിയ നെറ്റ്വര്‍ക്ക് പുനഃസ്ഥാപിച്ചു. ഐഡിയ ഫോണ്‍ ബന്ധം തകരാറിലായതോടെ നൂറ് കണക്കിന് ടാക്സി ഡ്രൈവര്‍മാര്‍, മറ്റ് കച്ചവടക്കാര്‍, തൊഴിലാളികള്‍ എന്നിവരെല്ലാം പ്രതിസന്ധിയിലായിരുന്നു.

TAGS :
Next Story