Quantcast

എയര്‍ടെല്‍ 4ജി നിരക്കുകള്‍ 80 ശതമാനം വെട്ടിക്കുറച്ചു; കാരണമിതാണ്...

MediaOne Logo

Alwyn

  • Published:

    20 May 2018 12:48 AM GMT

എയര്‍ടെല്‍ 4ജി നിരക്കുകള്‍ 80 ശതമാനം വെട്ടിക്കുറച്ചു; കാരണമിതാണ്...
X

എയര്‍ടെല്‍ 4ജി നിരക്കുകള്‍ 80 ശതമാനം വെട്ടിക്കുറച്ചു; കാരണമിതാണ്...

വരാനിരിക്കുന്നത് ടെലികോം മേഖലയിലെ യുദ്ധകാലമാണെന്ന് വ്യക്തമാക്കി എയര്‍ടെല്‍ 3ജി, 4ജി നിരക്കുകള്‍ കുത്തനെ വെട്ടിക്കുറച്ചു

വരാനിരിക്കുന്നത് ടെലികോം മേഖലയിലെ യുദ്ധകാലമാണെന്ന് വ്യക്തമാക്കി എയര്‍ടെല്‍ 3ജി, 4ജി നിരക്കുകള്‍ കുത്തനെ വെട്ടിക്കുറച്ചു. പ്രത്യേക പ്ലാനുകളില്‍ 80 ശതമാനം വരെയാണ് നിരക്ക് കുറച്ചിരിക്കുന്നത്. ഇത് പ്രകാരം ഒരു ജിബി ഡാറ്റ ഉപയോഗത്തിന് 51 രൂപ മാത്രമാണ് എയര്‍ടെല്‍ ഈടാക്കുന്നത്. ഈ ഓഫര്‍ ലഭിക്കുന്നതിന് ആദ്യം 1498 രൂപയുടെ പ്രത്യേക ഡാറ്റാ പാക്ക് ചാര്‍ജ് ചെയ്യണം. തുടര്‍ന്ന് ഓരോ ജിബിക്കും 51 രൂപ വീതമാണ് നല്‍കേണ്ടത്. അധിക ജിബി റീചാര്‍ജ് ചെയ്യുമ്പോള്‍ 12 മാസത്തെ കാലാവധിയും ലഭിക്കും. ഈ കാലയളവില്‍ എത്ര തവണ വേണമെങ്കിലും 51 രൂപ റീചാര്‍ജിലൂടെ അധിക ഡാറ്റ സ്വന്തമാക്കുകയും ചെയ്യാം.

748 രൂപയുടെ മറ്റൊരു പ്ലാനും ഇതേതരത്തില്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ 28 ദിവസ കാലാവധി പൂര്‍ത്തിയായാല്‍ ഒരു ജിബി ഡാറ്റ ഉപയോഗിക്കുന്നതിന് 99 രൂപയാണ് ചാര്‍ജ് ചെയ്യേണ്ടത്. ആറ് മാസമാണ് ഈ പ്ലാനിന്റെ കാലാവധി. ആഗസ്ത് 31 ഓടെ രാജ്യത്തൊട്ടാകെ പുതിയ നിരക്ക് പ്രാബല്യത്തിലാകുമെന്ന് എയര്‍ടെല്‍ അധികൃതര്‍ വ്യക്തമാക്കി. മൂന്നു മാസം പരിധികളില്ലാത്ത 4ജി ഇന്റര്‍നെറ്റ് ഉപയോഗം സൌജന്യമായി നല്‍കുമെന്ന വാഗ്ദാനവുമായി എത്തിയ റിലയന്‍സ് ജിയോയോട് മത്സരിക്കാനാണ് ഭാരതി എയര്‍ടെല്‍ 4ജി, 3ജി നിരക്കുകള്‍ കുത്തനെ കുറച്ചത്. ജിയോ സിമ്മുകള്‍ക്കും ജിയോഫൈയ്ക്കു വേണ്ടിയും ആവശ്യക്കാര്‍ ക്യൂ നില്‍ക്കാന്‍ തുടങ്ങിയതോടെയാണ് നിരക്കു കുറക്കാതെ മറ്റു വഴിയില്ലെന്ന് എയര്‍ടെല്‍ തിരിച്ചറിഞ്ഞത്. വിപണിയില്‍ ജിയോ തരംഗം സൃഷ്ടിച്ചു തുടങ്ങിയതോടെ ഓഹരി വിപണിയില്‍ റിലയന്‍സ് നേട്ടം കൊയ്യുകയും എയര്‍ടെല്‍ തിരിച്ചടി നേരിടുകയും ചെയ്തിരുന്നു. ഇതിനുള്ള പരിഹാരം കൂടിയെന്ന നിലയിലാണ് നിരക്ക് കുറച്ച് എയര്‍ടെല്ലും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. വരും നാളുകളില്‍ മറ്റു ടെലികോം കമ്പനികളും ഇന്റര്‍നെറ്റ് നിരക്കുകള്‍ കുത്തനെ കുറക്കാന്‍ നിര്‍ബന്ധിതരാകുമെന്നാണ് സൂചന.

TAGS :
Next Story