ഒരു ഐഫോണിന്റെ ആയുസ് എത്രയെന്ന് അറിയാമോ ?
ഒരു ഐഫോണിന്റെ ആയുസ് എത്രയെന്ന് അറിയാമോ ?
സ്‍മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളില്‍ ലോകോത്തര ബ്രാന്‍ഡാണ് ആപ്പിള്‍.
സ്‍മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളില്‍ ലോകോത്തര ബ്രാന്‍ഡാണ് ആപ്പിള്‍. ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയും വിശ്വാസ്യതയുമാണ് ആപ്പിള്‍ എന്ന ബ്രാന്‍ഡിന്റെ വില ആകാശത്തോളം ഉയര്‍ത്തിയത്. ഇപ്പോഴിതാ, ആപ്പിള്‍ തങ്ങളുടെ ഐഫോണ്‍, ഐപാഡ്, സ്‍മാര്‍ട്ട്‍വാച്ച് തുടങ്ങിയവയുടെ ആയുസ് എത്രയെന്ന് വെളിപ്പെടുത്തിയിരിക്കുന്നു. ഐഫോണ്‍, ഐപാഡ്, ആപ്പിള്‍ വാച്ച് തുടങ്ങിയവയുടെ പ്രവര്‍ത്തനക്ഷമത പ്രതീക്ഷിക്കുന്നത് മൂന്നു വര്‍ഷം മാത്രമാണ്. ഇതേസമയം, ആപ്പിള്‍ ടിവിയുടെ ആയുസ് നാലു വര്‍ഷമാണ്. കംപ്യൂട്ടറായ മാക്ബുക്കിനും ഇത് ഏകദേശം നാലു വര്‍ഷം ആയിരിക്കുമെന്നും കമ്പനി വെളിപ്പെടുത്തി. ഉല്‍പ്പന്നത്തിന്റെ ആദ്യ ഉപഭോക്താവിനാണ് ഈ മൂന്നു വര്‍ഷം എന്ന ഉറപ്പുള്ള ആയുസ് അനുഭവിക്കാന്‍ കഴിയുക. എന്നാല്‍ ഈ മൂന്നു വര്‍ഷം കഴിഞ്ഞാല്‍ ഉല്‍പ്പന്നം പ്രവര്‍ത്തനരഹിതമാകുമെന്ന് ഇതിനര്‍ഥമില്ല. പിന്നീട് എത്ര കാലം പ്രവര്‍ത്തനക്ഷമതയുണ്ടാകുമെന്ന് കണ്ടറിയണമെന്ന് മാത്രം. സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ നിന്നു ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് ആപ്പിളിന്റെ ആയുസ് വെളിപ്പെടുത്തല്‍.
Adjust Story Font
16