Quantcast

ലോകം സ്‍മാര്‍ട്ട് വാച്ചുകള്‍ക്ക് പിന്നാലെ

MediaOne Logo

Alwyn K Jose

  • Published:

    23 May 2018 12:50 PM GMT

ലോകം സ്‍മാര്‍ട്ട് വാച്ചുകള്‍ക്ക് പിന്നാലെ
X

ലോകം സ്‍മാര്‍ട്ട് വാച്ചുകള്‍ക്ക് പിന്നാലെ

വിപണിയിലെ മുന്‍ നിരക്കാരായ കമ്പനികള്‍ നൂതന പരീക്ഷണങ്ങളാണ് സ്മാര്‍ട്ട് വാച്ച് ശ്രേണിയില്‍ നടപ്പിലാക്കുന്നത്.

2017 ല്‍ ആഗോളതലത്തില്‍ സ്മാര്‍ട്ട് വാച്ചുകളുടെ വില്‍പ്പന ഒരു ബില്യണ്‍ ഡോളര്‍ കടക്കുമെന്ന് വിലയിരുത്തല്‍. മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടി വില്‍പ്പനയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. വിപണിയിലെ മുന്‍ നിരക്കാരായ കമ്പനികള്‍ നൂതന പരീക്ഷണങ്ങളാണ് സ്മാര്‍ട്ട് വാച്ച് ശ്രേണിയില്‍ നടപ്പിലാക്കുന്നത്.

സ്മാര്‍ട്ട് വാച്ചുകളുടെ വിപണി ഓരോ വര്‍ഷവും ഇരട്ടിയായി വര്‍ധിക്കുന്നതായാണ് വിലയിരുത്തല്‍. സ്മാര്‍ട്ട് ഫോണുകളെ അപേക്ഷിച്ച് പരിമിതമായ ഉപയോഗമാണ് സ്മാര്‍ട്ട് വാച്ചുകള്‍ക്കുള്ളത്. ബാറ്ററി ചാര്‍ജ് ഒരു ദിവസത്തില്‍ കൂടുതല്‍ നില്‍ക്കില്ല എന്നതും ടെലി കോളുകളുടെ അസൌകര്യവുമെല്ലാമായിരുന്നു പ്രധാന ന്യൂനതകള്‍. ഇവയെല്ലാം പരിഹരിച്ച്കൊണ്ടാണ് പുതിയ ശ്രേണി സ്മാര്‍ട്ട് വാച്ചുകള്‍ വിപണിയിലെത്തുന്നത്. ആപ്പിള്‍, സാംസങ്, അസ്യൂസ് മുതലായവരാണ് വിപണിയിലെ മുന്‍നിരക്കാര്‍. കാഴ്ചയില്‍ സാധാരണ വാച്ചുകളെപ്പോലെ തന്നെയെങ്കിലും സ്റ്റെപ്പ് ട്രാക്കിങ്, ഹാര്‍ട്ട് റേറ്റ് മോണിറ്ററിങ്, സ്റ്റോക് എക്സ്ചേഞ്ച് നോട്ടിഫിക്കേഷന്‍, മുതലായവ സംവിധാനങ്ങള്‍ സ്മാര്‍ട്ട് വാച്ചുകളില്‍ ഉണ്ട്. ഇന്‍ഫ്രാറെഡ് സെന്‍സറുകളുള്ള സ്മാര്‍ട്ട് വാച്ചുകള്‍ ടിവി, എസി മുതലായവയുടെ റിമോട്ടുകളായും ഉപയോഗിക്കാം. പരമ്പരാഗതമായ രൂപകല്‍പ്പനയില്‍ നിന്ന് മാറി ചിന്തിക്കുന്നതിന് ഇപ്പോള്‍ തുടക്കമായിട്ടുണ്ട്. പീബില്‍ കമ്പനിയുടെ സ്മാര്‍ട്ട് വാച്ചിന് 7 ദിവസം വരെ ബാറ്ററി ചാര്‍ജ് നില്‍ക്കും. സിം കാര്‍ഡ് ഉപയോഗിക്കുന്നതിനുള്ള സൌകര്യവും പുതിയ മോഡല്‍ സ്മാര്‍ട്ട് വാച്ചുകള്‍ക്കുണ്ട്. ടെലി കോളുകളേക്കാള്‍ ജിപിഎസ്, നെറ്റ് കണക്ടിവിറ്റി മുതലായവയ്ക്കായി സിം കാര്‍ഡുകള്‍ ഉപയോഗിക്കാം.

Next Story