30 ജിബി ഡാറ്റ സൗജന്യമായി നല്‍കാന്‍ എയര്‍ടെല്‍; ചെയ്യേണ്ടത് ഇത്ര മാത്രം
30 ജിബി ഡാറ്റ സൗജന്യമായി നല്‍കാന്‍ എയര്‍ടെല്‍; ചെയ്യേണ്ടത് ഇത്ര മാത്രം
രാജ്യത്ത് 4ജി വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോയോട് നേര്‍ക്കുനേര്‍ പോരാടാന്‍ ഇന്ന് എയര്‍ടെല്ലിന് മാത്രമാണ് കഴിയുന്നത്.
രാജ്യത്ത് 4ജി വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോയോട് നേര്‍ക്കുനേര്‍ പോരാടാന്‍ ഇന്ന് എയര്‍ടെല്ലിന് മാത്രമാണ് കഴിയുന്നത്. വേഗതയിലും നിരക്കിലും എയര്‍ടെല്‍ കരുത്തന്‍ തന്നെയാണ്. ജിയോയുമായി മത്സരിക്കാന്‍ അടിക്കടി പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചാണ് എയര്‍ടെല്‍ കുതിപ്പ് നടത്തുന്നത്. ഇപ്പോഴിതാ, VoLTE സേവനം നല്‍കാന്‍ ഒരുങ്ങുകയാണ് എയര്‍ടെല്‍.
ഇതിന്റെ ബീറ്റ പ്രോഗ്രാം എയര്‍ടെല്‍ തുടങ്ങി കഴിഞ്ഞു. നിലവിലെ കണക്ഷനെ VoLTE ലേക്ക് പറിച്ചുനടാന്‍ യോഗ്യതയുള്ള ഉപയോക്താക്കള്‍ക്കാണ് ബീറ്റ പ്രോഗ്രാം പരീക്ഷിക്കാനും ഒപ്പം എയര്‍ടെല്‍ നല്‍കുന്ന 30 ജിബി സൗജന്യ ഡാറ്റ ഉപയോഗിക്കാനും കഴിയുക. മൂന്നു ഘട്ടങ്ങളിലായാണ് 30 ജിബി സൗജന്യ ഡാറ്റ ലഭിക്കുക. പുതിയ ഒഎസ് ഡൌണ്‍ലോഡ് ചെയ്യുകയും VoLTE ലേക്ക് സ്വിച്ച് ചെയ്യുകയും ചെയ്യുമ്പോള്‍ 10 ജിബി ഡാറ്റയും നാലാമത്തെ ആഴ്ചക്കൊടുവില്‍ പ്രകടന മികവ് സംബന്ധിച്ച പ്രതികരണം അറിയിക്കുമ്പോള്‍ 10 ജിബി ഡാറ്റയും ലഭിക്കും. എട്ട് ആഴ്ചക്കുള്ളില്‍ VoLTE അനുഭവങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ എയര്‍ടെല്ലിന് നല്‍കുമ്പോള്‍ 10 ജിബി ഡാറ്റക്കുള്ള യോഗ്യതയും ഉപഭോക്താവിന് ലഭിക്കും. എയര്‍ടെല്ലിന്റെ വെബ്‍സൈറ്റ് സന്ദര്‍ശിച്ച് ഈ ഓഫറിന് നിങ്ങള്‍ യോഗ്യരാണോയെന്ന് തിരിച്ചറിയാനും കഴിയും. കേരളം, പശ്ചിമ ബംഗാള്‍, ഒഡീഷ, അസം, ബിഹാര്‍, പഞ്ചാബ്, അന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവില്‍ എയര്‍ടെല്‍ VoLTE ബീറ്റ പ്രോഗ്രാം നല്‍കുന്നത്.
Adjust Story Font
16