Quantcast

കണ്ണുരുട്ടി ട്രായ്; ജിയോ സൗജന്യ സേവനം അവസാനിപ്പിക്കുന്നു

MediaOne Logo

Ubaid

  • Published:

    25 May 2018 10:14 AM GMT

കണ്ണുരുട്ടി ട്രായ്;  ജിയോ സൗജന്യ സേവനം അവസാനിപ്പിക്കുന്നു
X

കണ്ണുരുട്ടി ട്രായ്; ജിയോ സൗജന്യ സേവനം അവസാനിപ്പിക്കുന്നു

നീട്ടിയ സൗജന്യ ഓഫര്‍ പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ ഏതാനും ദിവസത്തിനകം പൂര്‍ത്തിയാകുമെന്നും കമ്പനി പറഞ്ഞു

റിലയന്‍സ് ജിയോ സൗജന്യ ഓഫര്‍ നീട്ടിയ നടപടി പിന്‍വലിക്കുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ജിയോ സൗജന്യ ഓഫര്‍ അവസാനിക്കുന്ന മാര്‍ച്ച് 31ന് കമ്പനി പ്രഖ്യാപിച്ച സൗജന്യ ഓഫര്‍ പിന്‍വലിക്കാനാണ് ട്രായ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രൈം മെമ്പര്‍ഷിപ്പ് നേടുന്നതിനുള്ള കാലാവധി നീട്ടിയ നടപടിയും പിന്‍വലിക്കണം. ഏപ്രില്‍ 15 വരെയാണ് ജിയോ പ്രൈം മെമ്പറാകാനുള്ള കാലാവധി നീട്ടിയത്. ട്രായ് നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് ജിയോ അറിയിച്ചു. നീട്ടിയ സൗജന്യ ഓഫര്‍ പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ ഏതാനും ദിവസത്തിനകം പൂര്‍ത്തിയാകുമെന്നും കമ്പനി പറഞ്ഞു.

ജിയോ പ്രൈം അംഗത്വം നേടി 303 രൂപയ്‌ക്കോ അതിനു മേലുള്ള തുകയ്‌ക്കോ ഉള്ള പ്ലാനുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്കാണ് മൂന്നു മാസം കൂടി സൗജന്യ ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്. ജിയോ സമ്മര്‍ സര്‍പ്രൈസ് എന്ന പേരിലാണ് ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്. 303 രൂപയ്ക്ക് റിചാര്‍ജ് ചെയ്താല്‍ പ്രതിദിനം ഒരു ജിബി ഡേറ്റാ പരിധിയില്‍ മൂന്ന് മാസം സൗജന്യ ഡേറ്റ ലഭിക്കും. 999 രൂപയ്‌ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് മൂന്ന് മാസം 100 ജിബിയാണ് സമ്മര്‍ സര്‍പ്രൈസിലെ ജിയോ ഓഫര്‍. 100 ജിബി 4ജി ഡേറ്റ ലഭിക്കുന്ന പ്ലാനുകള്‍ മൈ ജിയോ ആപ്പില്‍ കാണാന്‍ കഴിയുന്നില്ലെങ്കില്‍ ജിയോ വെബ്‌സൈറ്റില്‍ പോയി സമ്മര്‍ സര്‍പ്രൈസിലെ റീചാര്‍ജ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യാം. ജിയോ നമ്പര്‍ എന്റര്‍ ചെയ്താല്‍ റീചാര്‍ജ് ഓപ്ഷന്‍ പോപ്പ് അപ്പ് ചെയ്തുവരും. അതില്‍നിന്നും 999 രൂപയുടേയോ അതിനു മുകളിലോ ഉള്ള പ്ലാനുകള്‍ തെരഞ്ഞെടുക്കാം.

TAGS :
Next Story