Quantcast

വലിയ ഐപാഡുമായി ആപ്പിള്‍

MediaOne Logo

Alwyn K Jose

  • Published:

    26 May 2018 3:35 PM GMT

വലിയ ഐപാഡുമായി ആപ്പിള്‍
X

വലിയ ഐപാഡുമായി ആപ്പിള്‍

ദീര്‍ഘനാളുകള്‍ക്ക് ശേഷം ആപ്പിള്‍ കമ്പനി വീണ്ടും ഐപാഡിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നു.

ദീര്‍ഘനാളുകള്‍ക്ക് ശേഷം ആപ്പിള്‍ കമ്പനി വീണ്ടും ഐപാഡിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നു. കമ്പനി തങ്ങളുടെ ഏറ്റവും വലിയ ടാബ്‍ലറ്റ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ട്. സ്മാര്‍ട്ട് ഫോണുകളിലും മാക്ബുക്കിലും ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ആപ്പിള്‍ കമ്പനി ഐപാഡുകളെ അവഗണിക്കുന്നെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇതിന് അറുതികുറിച്ചാണ് തങ്ങളുടെ ഏറ്റവും വലുപ്പമുള്ള ടാബ്‍ലെറ്റ് ഉള്‍പ്പെടെ ഐപാഡ് പ്രോയുടെ പുതിയ മൂന്ന് മോഡലുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചത്. 12.9 ഇഞ്ച് ഡിസ്പ്ലേയിലുള്ള ഐപാഡാണ് ഇതില്‍ പ്രധാനം. 10.9 ഇഞ്ച്, 9.7 ഇഞ്ച് ഡിസ്പ്ലേകളിലുള്ള ഐപാഡുകളാണ് മറ്റുള്ളവ.

TAGS :
Next Story