Quantcast

സാംസങ് ഗാലക്സി നോട്ട് 7 പൊട്ടിത്തെറിക്കാനുള്ള കാരണം

MediaOne Logo

Damodaran

  • Published:

    26 May 2018 5:07 AM GMT

സാംസങ് ഗാലക്സി നോട്ട് 7 പൊട്ടിത്തെറിക്കാനുള്ള കാരണം
X

സാംസങ് ഗാലക്സി നോട്ട് 7 പൊട്ടിത്തെറിക്കാനുള്ള കാരണം

 ഫോണിന്‍റെ ബാറ്ററിയാണ് വില്ലന്‍ വേഷമണിഞ്ഞതെന്നാണ്  അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് കന്പനിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഗാലക്സി എസ്8 പുറത്തിറക്കാനൊരുങ്ങുന്ന സാംസങിനെ സംബന്ധിച്ചിടത്തോളം .....

സാംസങിനെ കഴിഞ്ഞ വര്‍ഷം ഏറെ പ്രതിരോധത്തിലാക്കിയ വിഷയമായിരുന്നു ഗാലക്സി നോട്ട് 7ന് കുറിച്ചുയര്‍ന്ന പരാതികള്‍. ഫോണ്‍ പൊട്ടിത്തെറിച്ചത് സംബന്ധിച്ച് നിരവധി പരാതികളാണ് ലോകത്തിന്‍റെ വിവിധ വശങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നത്. ഇതേ തുടര്‍ന്ന് സാംസങ് ഇതേക്കുറിച്ച് അന്വേഷണത്തിനും ഉത്തരവിട്ടു. ഫോണിന്‍റെ ബാറ്ററിയാണ് വില്ലന്‍ വേഷമണിഞ്ഞതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് കന്പനിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഗാലക്സി എസ്8 പുറത്തിറക്കാനൊരുങ്ങുന്ന സാംസങിനെ സംബന്ധിച്ചിടത്തോളം ഉപയോക്താക്കളുടെ വിശ്വാസം തിരിച്ചുപിടിക്കുക മര്‍മ്മ പ്രധാനമാകും.

അന്വേഷണത്തിന്‍റെ കണ്ടെത്തലുകള്‍ ഈ മാസം 23ന് സാംസങ് ഔദ്യോഗികമായി പുറത്തുവിടുമെന്നാണ് അറിയുന്നത്. ഇത്തരം പ്രശ്നങ്ങള്‍ ഭാവിയില്‍ സംഭവിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ സ്വീകരിക്കുന്ന മുന്‍കരുതലുകള്‍ സംബന്ധിച്ചും സാംസങ് വിശദീകരിക്കും, കഴിഞ്ഞ സെപ്റ്റംബറില്‍ 2.5 മില്യണ്‍ ഗാലക്സി നോട്ട് 7 ഫോണുകള്‍ സാംസങ് തിരിച്ചുവിളിച്ചിരുന്നു. നിര്‍മ്മാണ സമയത്തെ അപാകതകളാണ് ഫോണിന്‍റെ പൊട്ടിത്തെറിക്ക് കാരണമായതെന്ന് വിശദീകരിച്ചായിരുന്നു ഈ നടപടി. എന്നാല്‍ മറ്റൊരു സപ്ലൈയറില്‍ നിന്നും ബാറ്ററി സ്വീകരിച്ച സാംസങ് പുറത്തിറക്കിയ ഫോണുകളിലും പഴയ പ്രശ്നം തുടര്‍ന്നു. ഇതോടെയാണ് ഗാലക്സി നോട്ട് 7ന്‍റെ ഉത്പാദനം പൂര്‍ണമായി നിര്‍ത്തിവയ്ക്കാന്‍ സാംസങ് നിര്ബന്ധിതരായത്

TAGS :
Next Story