Quantcast

സഖാവ് സിനിമ സമകാലിക കേരളത്തോട് ചോദിക്കുന്ന ചോദ്യങ്ങള്‍

MediaOne Logo

admin

  • Published:

    26 May 2018 12:30 PM GMT

സഖാവ് സിനിമ സമകാലിക കേരളത്തോട് ചോദിക്കുന്ന ചോദ്യങ്ങള്‍
X

സഖാവ് സിനിമ സമകാലിക കേരളത്തോട് ചോദിക്കുന്ന ചോദ്യങ്ങള്‍

സമകാലിക കേരളത്തോട് പരോക്ഷമായി ഉന്നയിക്കുന്ന ചില ചോദ്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുയാണ്.....

ഓണ്‍ ലൈന്‍ ലോകത്തും ഓഫ് ലൈന്‍ ലോകത്തും സജീവ‌ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ് നിവിന്‍ പോളി നായക വേഷത്തിലെത്തുന്ന സഖാവ് എന്ന സിനിമ. സിനിമയെയും കമ്മ്യൂണിസത്തെയും ആധുനിക സഖാക്കളെയുമെല്ലാം കോര്‍ത്തിണക്കിയുള്ള വിമര്‍ശങ്ങളും അനുകൂല പോസ്റ്റുകളുമെല്ലാം ഫേസ്ബുക്കില്‍ നിറഞ്ഞാടുകയാണ്. ഇതിനിടെ സിനിമ സമകാലിക കേരളത്തോട് പരോക്ഷമായി ഉന്നയിക്കുന്ന ചില ചോദ്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുയാണ്. കാലിക പ്രസക്തമായ ആറ് ചോദ്യങ്ങളാണ് മാധ്യമ പ്രവര്‍ത്തകനായ അജിംസ് തന്‍റെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അവ ഇവയാണ്.


1. ഭൂപരിഷ്കരണ ശ്രമങ്ങള്‍ നടക്കുന്ന കാലത്താണ് സഖാവ് കൃഷ്ണന്‍റെ ഹൈറേഞ്ചിലെ തൊഴിലാളി സംഘാടനം നടക്കുന്നത്. തൊഴിലാളിയായ സ്ത്രീയെ വിവാഹം കഴിച്ച കൃഷ്ണന് കോട്ടയത്ത് തരക്കേടില്ലാത്ത വീടുണ്ട്. എന്നാല്‍, പതിറ്റാണ്ടുകള്‍ക്ക് ശേഷവും കൃഷ്ണന്‍ തിരികെയെത്തുമ്പോള്‍ ആ തൊഴിലാളികള്‍ കഴിയുന്നത് പഴയ ലായങ്ങളില്‍ തന്നെയാണ്. ഈ തൊഴിലാളികള്‍ക്ക് ഭൂപരിഷ്കരണത്തില്‍ ഭൂമി ലഭിക്കാതിരുന്നത് എന്തു കൊണ്ടാണ്? തൊഴിലാളി സംഘാടകനായ കൃഷ്ണന് നല്ല വീടും ഭൂമിയും ലഭിച്ചതെങ്ങനെയാണ്?

2. കൃഷ്ണന്‍റെ മകള്‍ ജെഎന്‍യുവില്‍ പഠിച്ചിറങ്ങുമ്പോള്‍ മകളുടെ ബാല്യകാലസഖിക്ക് വ്യഭിചാരത്തിനിറങ്ങേണ്ടി വരുന്നതെന്തു കൊണ്ടാണ്?

3. നഷ്ട്ത്തിലായി അടച്ചു പൂട്ടിയ തോട്ടം സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയതാവുമല്ലോ? അപ്പോള്‍ തോട്ടം വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ എന്തിനാണ് കൃഷ്ണന്‍ ''
നല്ലവനായ'' മുതലാളിയെ കാണ്ടെത്തുന്നത്? തോട്ട ഭൂമി തിരികെ സര്‍ക്കാരിനെ കൊണ്ട് ഏറ്റെടുപ്പിക്കാനോ തോട്ടഭൂമി തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാന്‍ സമരം ചെയ്യാതിരുന്നതും എന്ത് കൊണ്ടാണ്?

4. തോട്ടഭൂമിയില്‍ ടൂറിസം സാധ്യതയുമായി പ്രവാസിയായ ഒരാള്‍ എത്തുന്നത് സിനിമയുടെ ആദ്യ രംഗത്ത് തന്നെയുണ്ട്. ടൂറിസമൊക്കെ കൊള്ളാം, അത് ഇവിടത്തെ പച്ചപ്പ് നഷ്ടമാക്കിയാവരുതെന്ന് കൃഷ്ണന്‍ താക്കീത് നല്‍കുന്നുണ്ട്. സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയില്‍ റിസോര്‍ട്ട് പണിയാനാവില്ലെന്ന ബോധം കൃഷ്ണനുണ്ടായിരുന്നില്ലേ? പി ന്നെന്തിനാണ് രണ്ടാം വരവില്‍ അത്തരം ഒരു റിസോര്‍ട്ടിനെതിരെ കൃഷ്ണന്‍ നിലപാട് സ്വീകരിക്കുന്നത്?

5. തോട്ടം തൊഴിലാളികളെ കേവലം തൊഴിലാളി വര്‍ഗമായി മാത്രം കണ്ടതും അവര്‍ക്ക് മികച്ച കൂലിക്കായുള്ള സമരം നടത്തിയാല്‍ മതിയെന്നും അവര്‍ക്ക് ഭൂമിയോ വീടോ വേണ്ട എന്ന് തീരുമാനിച്ചതും എന്തടിസ്ഥാനത്തിലാണ്? കൃഷ്ണന്‍റെ സമരങ്ങളെല്ലാം തൊഴിലാളിക്ക് മികച്ച കൂലി നല്‍കുന്നതോടൊപ്പം മുതലാളി എന്ന തൊഴില്‍ദായകനെ നിലനിര്‍ത്താനുള്ള പരോക്ഷ ശ്രമങ്ങള്‍ കൂടിയായി മാറുന്നില്ലേ?

6. തോട്ടം മേഖലയില്‍ ഭൂപരിഷ്കരണം നടക്കാതെ പോയതാണ് ഇന്നും ആ മേഖലയില്‍ തുടരുന്ന പ്രശ്നങ്ങ ള്‍ക്ക് കാരണമെന്ന് കൃഷ്ണന്‍ തിരിച്ചറിയാതെ പോയതെന്ത് കൊണ്ടാണ്?

--

Next Story