Quantcast

സാംസങ് എസ് 8 മൊബൈല്‍ ഫോണുകള്‍ വിപണിയിലെത്തുന്നത് വൈകും

MediaOne Logo

Ubaid

  • Published:

    27 May 2018 7:30 PM GMT

സാംസങ് എസ് 8 മൊബൈല്‍ ഫോണുകള്‍ വിപണിയിലെത്തുന്നത് വൈകും
X

സാംസങ് എസ് 8 മൊബൈല്‍ ഫോണുകള്‍ വിപണിയിലെത്തുന്നത് വൈകും

26 ന് ബാര്‍സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന് ശേഷം സാംസങ് എസ് 8 വിപണിയിലെത്തുമെന്നായിരുന്നു നേരത്തെയുള്ള സൂചന

സാംസങ് എസ് 8 മൊബൈല്‍ ഫോണുകള്‍ വിപണിയിലെത്തുന്നത് വൈകും. എസ് 7 മോഡലുകള്‍ക്ക് ഉണ്ടായ സുരക്ഷാ പ്രശ്നങ്ങള്‍ പരിഗണിച്ച് പിഴവുകള്‍ ഒഴിവാക്കാന്‍ കൂടുതല്‍ സമയം വേണ്ടതിനാലാണ് എസ് 8 ന്റെ വിപണി പ്രവേശം വൈകുന്നത്.

26 ന് ബാര്‍സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന് ശേഷം സാംസങ് എസ് 8 വിപണിയിലെത്തുമെന്നായിരുന്നു നേരത്തെയുള്ള സൂചന. എന്നാല്‍ ഏപ്രിലിലോ ഈ വര്‍ഷം അവസാനമോ എസ് 8 വിപണിയില്‍ എത്തുമെന്നാണ് സാംസങ് പുറത്തുവിടുന്ന വിവരം. മുന്‍ മോഡലായ നോട്ട് 7 സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്ന് വിപണിയില്‍ നിന്ന് പിന്‍വലിക്കേണ്ടിവന്ന സാഹചര്യത്തില്‍ പഴുതുകള്‍ ഒഴിവാക്കിയാവും എസ് 8 വിപണിയില്‍ എത്തുക. ലഭ്യമായ സൂചനകള്‍ അനുസരിച്ച് ഫോണ്‍ അമിതമായി ചൂടുപിടിക്കുന്നത് ഒഴിവാക്കുന്നതിന് ഹീറ്റ് പൈപ്പ് സംവിധാനമുണ്ടാകും. 5.5, 6.2 ഇന്‍ജ് ഡിസ്പ്ലേകളുമായി രണ്ട് വേരിയന്റുകളിലാവും എസ് 8 എത്തുക. ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന വില 61,000 രൂപയും എസ് 8 പ്ലസിന് 69,000 രൂപയുമായിരിക്കും വില. 8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയും 4ജിബി റാമുമായിരിക്കും എസ് 8ന് ഉണ്ടാവുക. നോട്ട് 7 ല്‍ പരീക്ഷിച്ച ഐറിസ് സ്കാനര്‍ എസ് 8 ലും ഉണ്ടാകും. ഡ്യുവല്‍ കര്‍വ്ഡ് സ്ക്രീന്‍ ഡിസൈനാകും മറ്റൊരു പ്രത്യേകത.

TAGS :
Next Story