Quantcast

മാര്‍ച്ച് 31 ന് ശേഷം ജിയോ സിം ഉപേക്ഷിക്കുകയാണോ ? അറിഞ്ഞിരിക്കേണ്ടതെല്ലാം...

MediaOne Logo

Alwyn K Jose

  • Published:

    27 May 2018 4:46 PM GMT

മാര്‍ച്ച് 31 ന് ശേഷം ജിയോ സിം ഉപേക്ഷിക്കുകയാണോ ? അറിഞ്ഞിരിക്കേണ്ടതെല്ലാം...
X

മാര്‍ച്ച് 31 ന് ശേഷം ജിയോ സിം ഉപേക്ഷിക്കുകയാണോ ? അറിഞ്ഞിരിക്കേണ്ടതെല്ലാം...

ആറു മാസത്തെ സൌജന്യ 4ജി സേവനങ്ങള്‍ക്കൊടുവില്‍ റിലയന്‍സിന്റെ ജിയോ ഏപ്രില്‍ മുതല്‍ നിരക്ക് അധിഷ്ഠിതമാകുകയാണ്.

ആറു മാസത്തെ സൌജന്യ 4ജി സേവനങ്ങള്‍ക്കൊടുവില്‍ റിലയന്‍സിന്റെ ജിയോ ഏപ്രില്‍ മുതല്‍ നിരക്ക് അധിഷ്ഠിതമാകുകയാണ്. മാര്‍ച്ച് 31 ന് മുമ്പ് 99 രൂപ നല്‍കി ജിയോ പ്രൈം അംഗത്വം എടുത്തില്ലെങ്കില്‍ തുടര്‍ന്നങ്ങോട്ട് ജിയോ സേവനങ്ങള്‍ക്ക് നിങ്ങള്‍ അനര്‍ഹരാകും. ഈ ആറു മാസത്തിനുള്ളില്‍ സൌജന്യം എന്നതിനപ്പുറം ജിയോ സേവനങ്ങള്‍ തുടര്‍ന്നും അനുഭവിക്കാന്‍ തക്ക ആകര്‍ഷണീയതയൊന്നുമില്ലെന്നാണ് ചിലരുടെയും അഭിപ്രായം.

വ്യക്തതയില്ലാത്തതും ഇടക്കുമുറിയുന്നതുമായ കോളുകളും പരിമിതമായ ഇടങ്ങളില്‍ മാത്രം ഇന്റര്‍നെറ്റിന് വേഗതയും ഇടക്കിടക്ക് നെറ്റ് കട്ടാകുന്നതുമൊക്കെ ജിയോയെ തള്ളിപ്പറയാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ഇതേസമയം, ഓഫറുകളുടെ കാര്യത്തില്‍ ജിയോയെ വെല്ലാന്‍ പ്രധാന എതിരാളികളായ എയര്‍ടെല്ലിനും ഐഡിയ, വൊഡാഫോണ്‍ തുടങ്ങിയവര്‍ക്കുമൊക്കെ സാധിക്കുന്നില്ലെന്നതാണ് ഒരു പോരായ്മ. എങ്കിലും ജിയോയ്ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ എയര്‍ടെല്‍ മാത്രം കഴിയുന്നതും ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ച് മത്സരിക്കുന്നുണ്ട്. ജിയോ അവതരിപ്പിച്ച ശേഷം ഏതാനും മാസങ്ങളോളം ജിയോയ്ക്ക് വന്‍ ജനപ്രീതിയാണുണ്ടായിരുന്നത്. എന്നാല്‍ സൌജന്യ സേവനം നീട്ടിയ ശേഷം പ്രതീക്ഷിച്ചതുപോലുള്ള പുരോഗതിയൊന്നും കൈവരിക്കാന്‍ ജിയോയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റു ടെലികോം കമ്പനികള്‍ക്കില്ലാത്ത അംഗത്വ ഫീ ജിയോ ഈടാക്കുന്നുമുണ്ട്. സിം ആക്ടിവേറ്റായി നിലനിര്‍ത്താന്‍ ഒരു വര്‍ഷത്തേക്ക് 99 രൂപയാണ് നല്‍കേണ്ടത്. തുടര്‍ന്ന് വ്യത്യസ്ത പ്ലാനുകളുമുണ്ട്.

അതൃപ്തിയോ മറ്റെന്തെങ്കിലും കാരണങ്ങള്‍ക്കൊണ്ടോ ജിയോ സിം മാര്‍ച്ച് 31 ന് ശേഷം വേണ്ടെന്ന് വക്കുകയാണെങ്കില്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ആദ്യം തന്നെ നിങ്ങള്‍ ഉപയോഗിക്കുന്നത് പ്രീപെയ്‍ഡ്, പോസ്റ്റ്പെയ്ഡ് സിം ആണോയെന്ന് അറിയണം. ഇതിനായി മൈജിയോ ആപ് ഓപ്പണ്‍ ചെയ്യുക. ശേഷം ഇതില്‍ നിങ്ങളുടെ ജിയോ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യുക. ഇടതു ഭാഗത്തു നിന്നും ലഭിക്കുന്ന മെനുവില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ പ്ലാന്‍ ഏതാണെന്ന് അറിയാന്‍ കഴിയും.

പ്രീപെയ്ഡ് സിം ആണെങ്കില്‍ ഇത് ഡിസ്കണക്ട് ചെയ്യാന്‍ കാര്യമായ പണിയൊന്നുമില്ല. ഫോണില്‍ നിന്ന് സിം കാര്‍ഡ് ഊരിയെടുത്ത ശേഷം മൂന്നു മാസം കഴിയുമ്പോള്‍ തനിയെ സിം പ്രവര്‍ത്തനരഹിതമാകും.

പോസ്റ്റ്പോയ്ഡ് സിം ആണെങ്കില്‍ ബന്ധം വിച്ഛേദിക്കാന്‍ കസ്റ്റമര്‍ കെയറുമായോ ജിയോ സ്റ്റോറുമായോ ബന്ധപ്പെടണം. ജിയോ സേവനം വേണ്ടെന്ന് വെക്കാനുള്ള കാരണം ആരായുമെങ്കിലും സിം ഡിസ്‍കണക്ട് ചെയ്യാനുള്ള അപേക്ഷ കൈപ്പറ്റി കഴിഞ്ഞാല്‍ ഏഴു പ്രവര്‍ത്തിദിവസങ്ങള്‍ക്കുള്ളില്‍ ജിയോ സിം റദ്ദാകും.

Next Story