Quantcast

പൊതുഇടങ്ങളിലെ സൗജന്യ വൈഫൈ ഉപയോഗിക്കുന്നവരാണോ ? നിങ്ങള്‍ അപകടത്തിലാണ്...

MediaOne Logo

Udit Sharma

  • Published:

    27 May 2018 10:46 AM GMT

പൊതുഇടങ്ങളിലെ സൗജന്യ വൈഫൈ ഉപയോഗിക്കുന്നവരാണോ ? നിങ്ങള്‍ അപകടത്തിലാണ്...
X

പൊതുഇടങ്ങളിലെ സൗജന്യ വൈഫൈ ഉപയോഗിക്കുന്നവരാണോ ? നിങ്ങള്‍ അപകടത്തിലാണ്...

ഇത് സാങ്കേതിക വിപ്ലവത്തിന്റെ യുഗമാണ്. 2ജിയും 3ജിയും കഴിഞ്ഞ് ഇപ്പോള്‍ തരംഗമായിരിക്കുന്നത് 4 ജിയാണ്.

ഇത് സാങ്കേതിക വിപ്ലവത്തിന്റെ യുഗമാണ്. 2ജിയും 3ജിയും കഴിഞ്ഞ് ഇപ്പോള്‍ തരംഗമായിരിക്കുന്നത് 4 ജിയാണ്. ഇന്റര്‍നെറ്റ് ഇന്നത്തെ കാലത്ത് ഒഴിച്ചുകൂട്ടാന്‍ കഴിയാത്ത ഭാഗമായി മാറി കഴിഞ്ഞു. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, പൊതു ഇടങ്ങളില്‍ സര്‍ക്കാര്‍ സൗജന്യ വൈഫൈ സേവനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ഒപ്പം സ്വകാര്യ സ്ഥാപനങ്ങളുടെ വക സേവനങ്ങളും.

ഓപ്പണ്‍ വൈഫൈ സേവനങ്ങളുള്ള സ്ഥലങ്ങള്‍ മനസിലാക്കാന്‍ യുവാക്കള്‍ ഫോണുമായി കൂട്ടംകൂടി നില്‍ക്കുന്ന സ്ഥലം നോക്കിയാല്‍ മതിയെന്ന അവസ്ഥയാണിപ്പോള്‍. എന്നാല്‍ മുന്‍കരുതലുകളൊന്നും കൂടാതെ സൗജന്യ വൈഫൈയിലേക്ക് എടുത്തുചാടുന്നവരെ കാത്ത് വലിയൊരു കെണി കാത്തിരിക്കുന്നുണ്ട് എന്നാണ് നോര്‍ടോണ്‍ വൈഫൈ റിസ്‌ക് റിപ്പോര്‍ട്ട് 2017 പറയുന്നത്. സൗജന്യ വൈഫൈ സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ അനായാസം ചോര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടിലെ മുന്നറിയിപ്പ്. പൊതു ഇടങ്ങളിലെ സൗജന്യ വൈഫൈ സേവനങ്ങള്‍ ഉപയോഗിക്കുന്ന 96 ശതമാനം ഇന്ത്യക്കാരും അപകടത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗജന്യമായി ഇന്റര്‍നെറ്റ് കിട്ടുമെന്ന് കരുതി കെണിയില്‍ കുടുങ്ങിയാല്‍ രക്ഷപെടാന്‍ എളുപ്പം കഴിയില്ല. നിലവില്‍ സൗജന്യ വൈഫൈ സേവനങ്ങള്‍ ഉപയോഗിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും നെറ്റ് ബാങ്കിങ് ഇടപാടുകള്‍ നടത്തുകയും സ്വകാര്യ വീഡിയോ, ഫോട്ടോ പങ്കുവെക്കുന്നവരുമാണ്. സൈബര്‍ ക്രിമിനലുകള്‍ നിങ്ങളുടെ ഓപ്പണ്‍ വൈഫൈ ശൃംഖലയിലേക്ക് കടന്നുകയറുമ്പോഴാണ് ഈ പ്രവണത അപകടമാകുന്നത്. വേഗത്തില്‍ ഇന്റര്‍നെറ്റ് ലഭിക്കുമെങ്കിലും ഇതിലെ കുഴപ്പങ്ങളെ കുറിച്ച് സാധാരണക്കാര്‍ അജ്ഞരാണ്. പൊതു വൈഫൈകളിലേയും മറ്റ് സൗജന്യ വൈഫൈകളിലേയും വിവരം മൂന്നാമതൊരാള്‍ക്ക് അനായാസം കണ്ടെത്താന്‍ സാധിക്കും. non-HTTPS വെബ്‍സൈറ്റുകളിലേക്ക് ഓപ്പണ്‍ വൈഫൈ ഉപയോഗിച്ച് കടക്കുന്നവരും അപകടം ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്.

നോര്‍ടോണ്‍ സര്‍വേയില്‍, 31 ശതമാനം ഇന്ത്യക്കാരും പൊതു വൈഫൈ ഉപയോഗിക്കുന്നത് അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിനും ഡൌണ്‍ലോഡിങിനുമാണ്. ഇതില്‍ തന്നെ 48 ശതമാനം ആളുകളും നെറ്റ്‍വര്‍ക്ക് ഉടമയുടെ അനുവാദത്തോടെയും 18 ശതമാനം വൈഫൈ പാസ്‍വേഡ് ഹാക്ക് ചെയ്തുമാണ് ഉപയോഗിക്കുന്നത്. ഹാക്കര്‍മാര്‍ മനസുവെച്ചാല്‍ സൗജന്യ വൈഫൈ ഉപയോഗിക്കുന്നവരുടെ ഡിവൈസില്‍ നുഴഞ്ഞുകയറാനും വിവരങ്ങള്‍ ചോര്‍ത്താനും അനായാസം കഴിയുമെന്ന് സൈമാന്റെക് വക്താവ് റിതേഷ് ചോപ്ര പറയുന്നു.

Next Story