Quantcast

രാഹുല്‍ ഗാന്ധിയുമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കണമെന്നും യുവതി - വീഡിയോ വൈറലാകുന്നു

MediaOne Logo

admin

  • Published:

    28 May 2018 7:40 AM GMT

രാഹുല്‍ ഗാന്ധിയുമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കണമെന്നും യുവതി - വീഡിയോ വൈറലാകുന്നു
X

രാഹുല്‍ ഗാന്ധിയുമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കണമെന്നും യുവതി - വീഡിയോ വൈറലാകുന്നു

നേരില്‍ ഇത്തരത്തിലൊന്നും സംഭവിച്ചിട്ടില്ലെങ്കിലും തന്‍റെ സ്വപ്നത്തില്‍ വന്ന രാഹുല്‍ വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നതായും വെളിപ്പെടുത്തി.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി രംഗതെത്തിയ യുവതിയുടെ വീഡിയോ വൈറലാകുന്നു. അലഹബാദ് സ്വദേശിനിയായ യുവതി കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിന്‍റെ വീഡിയോവാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. ദലിതര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ദലിതരെ സഹായിക്കുകയും ചെയ്യുന്ന രാഹുലിന് കോണ്‍ഗ്രസ് പ്രവര്‍ത്തകയായ തന്നെ എന്തുകൊണ്ട് വിവാഹം ചെയ്തുകൂടായെന്നാണ് ഇഷ്ട നേതാവിനോടുള്ള തന്‍റെ പ്രണയം വെളിപ്പെടുത്തിയ യുവതിയുടെ ചോദ്യം. സേവാദള്‍ പ്രവര്‍ത്തകയാണ് താനെന്നും യുവതി പറയുന്നു.

രാഹുലിനോട് പ്രണയം തോന്നാനും വിവാഹം കഴിക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കാനുള്ള കാരണങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ഒരു നല്ല മനുഷ്യനാണ്, പ്രധാനമന്ത്രിയുടെ മകനാണ്,നല്ല നേതാവാണ് തുടങ്ങിയവയാണ് യുവതി ചൂണ്ടിക്കാട്ടുന്നത്. വിവാഹത്തെ കുറിച്ച് രാഹുലിന്‍റെ ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രതികരണം ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിച്ചപ്പോള്‍ നേരില്‍ ഇത്തരത്തിലൊന്നും സംഭവിച്ചിട്ടില്ലെങ്കിലും തന്‍റെ സ്വപ്നത്തില്‍ വന്ന രാഹുല്‍ വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നതായും വെളിപ്പെടുത്തി.

Next Story