ബഹിരാകാശത്ത് നിന്ന് സ്പോര്‍ട്സ് കാര്‍ ഭൂമിയിലേക്ക് തകര്‍ന്നുവീഴുമെന്ന്
ബഹിരാകാശത്ത് നിന്ന് സ്പോര്‍ട്സ് കാര്‍ ഭൂമിയിലേക്ക് തകര്‍ന്നുവീഴുമെന്ന്
വെറും ആറ് ശതമാനം സാധ്യത മാത്രമാണ് ഇതിനുള്ളതെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.
യുഎസ് കമ്പനിയായ സ്പെയ്സ് എക്സിന്‍റെ ബഹിരാകാശത്തേക്ക് അയച്ച സ്പോര്‍ട്സ് കാര്‍ ടെസ്‌ല റോഡ്സ്റ്റര്‍ ഭാവിയില്‍ ഭൂമിയിലേക്ക് തകര്‍ന്ന് വീഴേക്കുമെന്ന് വിദഗ്ധര്‍. വെറും ആറ് ശതമാനം സാധ്യത മാത്രമാണ് ഇതിനുള്ളതെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.
കഴിഞ്ഞ ആറിനാണ് സ്പെയ്സ് എക്സ്, ടെസ്‌ല റോഡ്സ്റ്ററിനെ ചൊവ്വയിലേക്ക് അയച്ചത്. ചൊവ്വയെ നീരീക്ഷിച്ച ചിത്രങ്ങളെടുത്ത് ഭൂമിയിലേക്ക് അയ്കുകയാണ് ടെസ്‌ലയുടെ ലക്ഷ്യം. എന്നാല്‍ ലക്ഷ്യം തെറ്റിയ ടെസ്‌ല ഇപ്പോള്‍ സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുകയാണ്. ഈ സഞ്ചാരത്തിനിടെ 2091 ഭൂമിയോട് അടുത്ത് വരുമെന്നാണ് കണക്കു കൂട്ടല്‍. ആ സമയത്ത് ഭൂമിയില്‍ നിന്ന് ചന്ദ്രന്‍റെയത്ര അകലത്തിലായിരിക്കും ടെസ്‌ലയുടെ സഞ്ചാരം. ഈ സമയത്ത് ഭൂമിയിലേക്ക് വീഴാന്‍ 6 ശതമാനം സാധ്യതയുണ്ടെന്നാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ പറയുന്നത്. റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയിലെ ശാസ്ത്രജ്ഞരാണ് ഈ നിഗമനത്തിന് പിന്നില്‍. ചൊവ്വയില്‍ തകര്‍ന്ന് വീഴാനുള്ള സാധ്യത കുറവാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതിനിടെ ഉപഗ്രഹം ഉപയോഗിച്ചുള്ള ബ്രോഡ് ബാന്‍ഡ് സേവനങ്ങള്‍ക്ക് സ്പെയ്സ് എക്സ് കമ്പനിക്ക് യുഎസ് സ്ഥാപനമായ ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മീഷന്‍ അനുമതി നല്‍കി.
Adjust Story Font
16