ഇനി കൂട്ടുകാരെ തത്സമയം പിന്തുടരാം; ലൈവ് ലൊക്കേഷന്‍ ഷെയറിങുമായി വാട്സ്ആപ്
ഇനി കൂട്ടുകാരെ തത്സമയം പിന്തുടരാം; ലൈവ് ലൊക്കേഷന്‍ ഷെയറിങുമായി വാട്സ്ആപ്
ചാറ്റ് പട്ടികയിലുള്ള ആരുമായും ഗ്രൂപ്പുകളിലും ഈ സംവിധാനം ഉപയോഗിച്ച് നമ്മളുടെ തത്സമയ ലൊക്കേഷന്‍ പങ്കുവെക്കാന്‍ കഴിയും.
കൂട്ടുകാരുമായി തത്സമയ ലൊക്കേഷന്‍ പങ്കുവെക്കാനുള്ള ലൈവ് ലൊക്കേഷന്‍ ഷെയറിങ് സംവിധാനവുമായി വാട്സ്ആപ്. ചാറ്റ് പട്ടികയിലുള്ള ആരുമായും ഗ്രൂപ്പുകളിലും ഈ സംവിധാനം ഉപയോഗിച്ച് നമ്മളുടെ തത്സമയ ലൊക്കേഷന്‍ പങ്കുവെക്കാന്‍ കഴിയും. ഒരു നിശ്ചിത സമയത്തിനുള്ളില്‍ നമ്മളെ പിന്തുടരാന്‍ മറ്റുള്ളവരെ അനുവദിക്കുന്നതാണ് ഈ സൌകര്യം.
നിലവില്‍ ലൊക്കേഷന്‍ അയക്കാനുള്ള സൌകര്യം വാട്സ്ആപിലുണ്ട്. എന്നാല്‍ അത് വഴി നമ്മള്‍ എവിടെ നില്‍ക്കുന്നുവോ അവിടുത്തെ ലൊക്കേഷന്‍ മാത്രമാണ് അയക്കാന്‍ കഴിയൂ. എന്നാല്‍ ലൈവ് ലൊക്കേഷന്‍ ഷെയറിങ് ഉപയോഗിച്ച് നമ്മളെ യഥാസമയം പിന്തുടരാന്‍ വാട്സ്ആപ് സുഹൃത്തുക്കള്‍ക്ക് കഴിയും. സ്ത്രീ സുരക്ഷ അടക്കമുള്ളവക്ക് ലൈവ് ലൊക്കേഷന്‍ ഷെയറിങ് ഉപകരിക്കുമെന്നാണ് കണക്കുകൂട്ടല്‍. എത്രസമയം ലൈവായി നമ്മളെ പിന്തുടരണമെന്നത് നമുക്ക് തന്നെ തീരുമാനിക്കാം. 15 മിനിറ്റ്, ഒരു മണിക്കൂര്‍, 8 മണിക്കൂര്‍ എന്നിങ്ങനെയാണ് സമയം നിശ്ചയിക്കാന്‍ കഴിയുക. ഏറ്റവും കുറഞ്ഞത് 15 മിനിറ്റ് സമയമാണ്.
പ്രിയപ്പെട്ടവര്‍ ഇപ്പോള്‍ എവിടെയാണെന്ന് ഒരൊറ്റ ക്ലിക്കില്‍ മനസിലാക്കാന്‍ കഴിയുമെങ്കിലും ലൈവ് ലൊക്കേഷന്‍ ഷെയറിങിനെ പേടിക്കുന്ന ഒരു കൂട്ടരുമുണ്ട്. നമ്മള്‍ എവിടെയാണെന്നത് കള്ളം പറഞ്ഞ് മുങ്ങി നടക്കുന്നവര്‍. ഏതായാലും യാത്രയിലോ മറ്റോ ആയിരിക്കുന്ന നമുക്ക് വേണ്ടപ്പെട്ടവര്‍ എവിടെ എത്തി, ഇപ്പോള്‍ എവിടെയാണ് എന്നൊക്കെ ഇനി വിളിച്ചോ ചാറ്റിലോ ചോദിക്കാതെ തന്നെ അറിയാന്‍ കഴിയുമെന്നതാണ് വാട്സ്ആപ് അവതരിപ്പിച്ചിരിക്കുന്ന ഈ പുതിയ ഫീച്ചറിന്റെ ഗുണം.
Adjust Story Font
16