Quantcast

ഐമാകിന്റെ പുത്തന്‍ പതിപ്പ് വരുന്നു

MediaOne Logo

Alwyn K Jose

  • Published:

    30 May 2018 11:18 AM GMT

ഐമാകിന്റെ പുത്തന്‍ പതിപ്പ് വരുന്നു
X

ഐമാകിന്റെ പുത്തന്‍ പതിപ്പ് വരുന്നു

മൂന്ന് വര്‍ഷത്തിനിടെ ഐമാകിന്റെ പരിഷ്കൃത രൂപം പുറത്തിറക്കാത്തതില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചു.

ഐമാകിന്റെ പുതിയ പതിപ്പ് പുറത്തിറക്കാന്‍ ആപ്പിള്‍ കമ്പനിയുടെ തീരുമാനം. രൂപകല്‍പ്പനയിലും കാര്യക്ഷമതയിലും നിലവിലെ ഐമാകിനെ പിന്തള്ളുന്നതാണ് പുതിയ കമ്പ്യൂട്ടറെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. മൂന്ന് വര്‍ഷത്തിനിടെ ഐമാകിന്റെ പരിഷ്കൃത രൂപം പുറത്തിറക്കാത്തതില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചു.

ഒരു പുതിയ പ്രോഡക്റ്റ് പുറത്തിറങ്ങുന്നതിന് മുമ്പ് അത് പ്രഖ്യാപിക്കുന്ന രീതി ആപ്പിള്‍ കമ്പനിക്കില്ലാത്തതാണ്. പതിവ് രീതിയെ തെറ്റിച്ച് കൊണ്ട് ഐമാകിന്റെ പുതിയ പതിപ്പ് ഈവര്‍ഷം പുറത്തിറക്കുമെന്ന് ആപ്പിള്‍ പ്രഖ്യാപിച്ചു. 2013ലാണ് മാക് പ്രോയുടെ രൂപകല്‍പ്പനയില്‍ അവസാനമായി മാറ്റം കൊണ്ട് വന്നത്. അതിന് ശേഷം കാര്യമായ അപ്ഡേഷന്‍ കമ്പനി വരുത്തിയിട്ടില്ല. ഇതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. വരാനിരിക്കുന്ന പുതിയ മാകിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

Next Story