Quantcast

ബാറ്ററി ചാര്‍ജ് തീരുന്ന നേരത്ത് ചാറ്റ് ചെയ്യാന്‍ 'ഡൈ വിത് മി'

MediaOne Logo

Ubaid

  • Published:

    30 May 2018 5:41 AM GMT

ബാറ്ററി ചാര്‍ജ് തീരുന്ന നേരത്ത്  ചാറ്റ് ചെയ്യാന്‍ ഡൈ വിത് മി
X

ബാറ്ററി ചാര്‍ജ് തീരുന്ന നേരത്ത് ചാറ്റ് ചെയ്യാന്‍ 'ഡൈ വിത് മി'

ഓണ്‍ ലൈന്‍ ചാറ്റിങ് ദുരന്തങ്ങളില്‍ നിന്ന് ഓഫ് ലൈന്‍‍‍ സമാധാനത്തിലേക്കുള്ള പാലമായാണ് ബെല്‍ജിയംകാരായ ഡെവലപ്പര്‍മാര്‍ ഡൈ വിത് മി യെ വിശേഷിപ്പിക്കുന്നത്.

ഫോണില്‍ ബാറ്ററി തീരാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ചാറ്റ് ആപ്പാണ് ഡൈ വിത് മി. ചാറ്റ് ചെയ്ത് ചാറ്റ് ചെയ്ത് ബാറ്ററി മരിക്കുകയും ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ചെയ്യുന്നതു വരെ ആപ്പ് ഉപയോഗിക്കാം. എന്നാല്‍ ബാറ്ററി തീരാറായി നില്‍കുന്ന മറ്റുള്ളവരുമായി മാത്രമേ ഈ ആപ്പില്‍ ചാറ്റിങ് സാധിക്കൂ.

വെറും അഞ്ച് ശതമാനം ബാറ്ററി അവശേഷിക്കുമ്പോള്‍ മാത്രമേ ആപ്പ് പ്രവര്‍ത്തനസജ്ജമാവുകയുള്ളൂ. തുടര്‍ന്ന് ഓരോ മെസ്സേജിനോടെും ഒപ്പം എത്ര ശതമാനം ബാറ്ററി അവശേഷിക്കുന്നുണ്ട് എന്നത് ആപ്പില്‍ കാണിക്കും. ചാറ്റ് ചെയ്ത്കൊണ്ടിരിക്കുന്നവര്‍ക്ക് അപ്പുറത്തുള്ളയാളുടെ ഫോണ് ഓഫാവുന്നത് അറിയാനാകുമെന്നു ചുരുക്കം. ഓണ്‍ ലൈന്‍ ചാറ്റിങ് ദുരന്തങ്ങളില്‍ നിന്ന് ഓഫ് ലൈന്‍‍‍ സമാധാനത്തിലേക്കുള്ള പാലമായാണ് ബെല്‍ജിയംകാരായ ഡെവലപ്പര്‍മാര്‍ വിശേഷിപ്പിക്കുന്നത്. ആന്‍ഡ്രോയ്ഡിലും ഐഫോണിലും ആപ്പ് സൌജന്യമായി ഉപയോഗിക്കാം.

TAGS :
Next Story