Quantcast

അത് നെയ്യപ്പമല്ല, ന്യൂഗട്ട് ; പുതിയ ആന്‍ഡ്രോയ്ഡിന് പേരായി

MediaOne Logo

admin

  • Published:

    30 May 2018 11:19 AM GMT

അത് നെയ്യപ്പമല്ല, ന്യൂഗട്ട് ; പുതിയ ആന്‍ഡ്രോയ്ഡിന് പേരായി
X

അത് നെയ്യപ്പമല്ല, ന്യൂഗട്ട് ; പുതിയ ആന്‍ഡ്രോയ്ഡിന് പേരായി

നെറ്റ് ലോകത്ത് സജീവമായ മലയാളികള്‍ ഇതോടെ ഇഷ്ട ഭക്ഷണമായ നെയ്യപ്പത്തിന്‍റെ പേര് ആന്‍ഡ്രോയ്ഡിന്‍റെ പുതിയ പതിപ്പിന് ചാര്‍ത്തിക്കൊ....

ആന്‍ഡ്രോയ്ഡിന്‍റെ പുതിയ പതിപ്പിന്‍റെ പേര് മലയാളികള്‍ നിര്‍ദേശിച്ച നെയ്യപ്പമല്ല. കൂടുതലായി പറഞ്ഞു കേട്ട ന്യൂട്ടെല്ലയുമല്ല. ആന്‍ഡ്രോഡ് - എന്‍ എന്നാല്‍ ന്യൂഗട്ട് ആണെന്ന് ഗൂഗിള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ മെയില്‍ നടന്ന ഡവലപ്പേഴ്സ് കോണ്‍ഫറന്‍സിലാണ് ആന്‍ഡ്രോയ്ഡ് എന്‍ ഔദ്യോഗികമായി ആദ്യം അവതരിപ്പിക്കപ്പെട്ടത്.

പതിവിനു വിപരീതമായി പേര് നിര്‍ദേശിക്കാന്‍ സാധാരക്കാര്‍ക്ക് അവസരവും നല്‍കി. ഭക്ഷണപദാര്‍ഥങ്ങളുടെ പേരാണ് ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ക്ക് ഗൂഗിള്‍ നല്‍കാറുള്ളത്. നെറ്റ് ലോകത്ത് സജീവമായ മലയാളികള്‍ ഇതോടെ ഇഷ്ട ഭക്ഷണമായ നെയ്യപ്പത്തിന്‍റെ പേര് ആന്‍ഡ്രോയ്ഡിന്‍റെ പുതിയ പതിപ്പിന് ചാര്‍ത്തിക്കൊടുക്കാനുള്ള ശ്രമങ്ങള്‍ സജീവമാക്കുകയും ചെയ്തിരുന്നു. ന്യൂട്ടെല്ലയാകും ഔദ്യോഗികമായി സ്വീകരിക്കപ്പെടുന്ന പേരെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. ഇതിനിടെയാണ് പുതിയ പതിപ്പിന്‍റെ പേര് 'ആന്‍ഡ്രോയ്ഡ് 7.0 ന്യുഗട്ട്'( Android 7.0 Nougat ) ആയിരിക്കുമെന്ന സ്ഥിരീകരണം ഗൂഗിളിന്‍റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്.

പുതിയ സവിശേഷതകളടങ്ങിയ ആന്‍ഡ്രോയ്ഡ് ന്യുഗട്ട് ഈ വര്‍ഷം തന്നെ ഉപയോക്താക്കളെ തേടിയെത്തുമെന്നാണ് സൂചന.

TAGS :
Next Story