പരസ്യത്തില്‍ വാച്ച് എപ്പോഴും 10:10 കാണിക്കുന്നത് എന്തു കൊണ്ട്?
പരസ്യത്തില്‍ വാച്ച് എപ്പോഴും 10:10 കാണിക്കുന്നത് എന്തു കൊണ്ട്?
വാച്ചിന്റെയും ക്ലോക്കിന്റെയും പരസ്യങ്ങളില്‍ സമയം എപ്പോഴും 10:10 കാണിക്കുന്നതെന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടോ? പല ഉത്തരങ്ങളും ഇതിന് പലപ്പോഴും നിങ്ങള്‍ കേട്ടിട്ടുണ്ടാകും. പരസ്യ നിര്‍മ്മാതാക്കള്‍ക്ക് ഇതിന് വ്യത്യസ്ഥ അഭിപ്രായമാണുള്ളത്
വാച്ചിന്റെയും ക്ലോക്കിന്റെയും പരസ്യങ്ങളില്‍ സമയം എപ്പോഴും 10:10 കാണിക്കുന്നതെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ?
ഇതിന് പല ഉത്തരങ്ങളും പലപ്പോഴും നിങ്ങള്‍ കേട്ടിട്ടുണ്ടാകും.
എന്നാല്‍ പരസ്യ നിര്‍മ്മാതാക്കള്‍ക്ക് ഇക്കാര്യത്തില്‍ വ്യത്യസ്ഥ അഭിപ്രായമാണുള്ളത്.
വാച്ചുമായി ബന്ധപ്പെട്ടുള്ള ഏതാണ്ട് എല്ലാ പരസ്യത്തിലും സമയം 10:10 ആയിരിക്കും സെറ്റ് ചെയ്തിട്ടുണ്ടാകുക. ഷോപ്പിങ് സൈറ്റുകളില്‍ ഒരു ടൈംപീസെങ്കിലും ഈ സമയം തെറ്റി നല്‍കിയത് കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്.
സമയ സൂചികള്‍ കൃത്യ സ്ഥാനത്ത് തന്നെ നില നിര്‍ത്തുന്നതിന് പരസ്യ നിര്‍മ്മാതാക്കള്‍ക്ക് യുക്തിപരമായ കാരണമുണ്ട്. "frame the brand and logo," (ലോഗോയും ബ്രാന്റും ഫ്രെയിം ചെയ്യുക) 115 വര്‍ഷം പഴക്കമുള്ള വാച്ച് കമ്പനി (Tourneau)യുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആന്‍ഡ്രു ബ്ലാക്ക് New York Times ലെ ലേഖനത്തില്‍ പറയുന്നു.
ഒരു പക്ഷേ 4:40 ആക്കിയാലും ലോഗോയും ബ്രാന്റും ശരിക്ക് കാണാമല്ലൊ എന്ന് നിങ്ങള്‍ക്ക് സംശയം ഉണ്ടാകാം. എന്നാല്‍ കാണാന്‍ ഇത് അത്രത്തോളം ഭംഗിയുള്ളതല്ല എന്ന് കണക്കാക്കിയാണ് 10:10 തന്നെ സെറ്റ് ചെയ്യുന്നത്. Ulysse Nardin കമ്പനി മാര്‍ക്കെറ്റിങ് മേധാവി സൂസന്‍ ഹുര്‍നി ലേഖനത്തില്‍ പറഞ്ഞു. കൂടാതെ 10:10 ല്‍ സൂചി നില്‍ക്കുമ്പോള്‍ ചിരിക്കുന്ന മുഖത്തിന് സമാനമാണെന്നതും മറ്റൊരു കാരണമാണ്.
Adjust Story Font
16