Quantcast

റഷ്യയില്‍ ടെലഗ്രാം നിരോധിച്ചു

MediaOne Logo
റഷ്യയില്‍ ടെലഗ്രാം നിരോധിച്ചു
X

റഷ്യയില്‍ ടെലഗ്രാം നിരോധിച്ചു

ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട രഹസ്യ കോഡ് കൈമാറ്റം ചെയ്യാത്തതിനെ തുടര്‍ന്നാണ് നിരോധം.

റഷ്യയിലെ ഏറ്റവും ജനകീയമായ മെസേജിങ് ആപ്ലിക്കേഷനുകളിലൊന്നായ ടെലഗ്രാമിന് നിരോധം ഏര്‍പ്പെടുത്തി. മോസ്കോയിലെ കോടതിയാണ് നിരോധം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടത്. ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട രഹസ്യ കോഡ് കൈമാറ്റം ചെയ്യാത്തതിനെ തുടര്‍ന്നാണ് നിരോധം.

ഇന്നലെയാണ് ടെലഗ്രാമിനു നിരോധമോര്‍പ്പെടുത്തി കൊണ്ടുള്ള കോടതിയുടെ തീരുമാനം വന്നത്. കോടതി തീരുമാനം വന്നതോടെ ടെലഗ്രാം കമ്പനി ചീഫ് എക്സിക്യൂട്ടീവ് നിരോധങ്ങളെ മറികടക്കാനുള്ള സാങ്കേതിക സംവിധാനം സൃഷ്‍ടിക്കുമെന്ന് പ്രഖ്യാപിച്ചു, റഷ്യയുടെ ആഭ്യന്തര സുരക്ഷാ വിഭാഗമായ എഫ്എസ്‍ബിയാണ് ഒരു വര്‍ഷം മുന്‍പ് ടെലഗ്രാമിനെതിരെ കോടതിയെ സമീപിച്ചത്. സന്ദേശങ്ങള്‍ കൈമാറുന്നതിന് ഉപയോഗിക്കുന്ന രഹസ്യ കോഡിന്‍റെ സാങ്കേതിക കൈമാറ്റം നടത്തണമെന്ന ആവശ്യം ടെലഗ്രാം കമ്പനി നിരസിച്ചതിനെ തു‍ര്‍ന്നാണ് എഫ്‍എസ്‍ബി പരാതി നല്‍കിയത്.

ലോകവ്യാപകമായി 200 മില്യണ്‍ ആളുകളുപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടന്നാണ് എഫ്‍എസ്‍ബി കോടതിയില്‍ വാദിച്ചത്. 9.5 മില്യനിലേറെയാളുകളാണ് റഷ്യയില്‍ ടെലഗ്രാം ഉപയോഗിച്ചിരുന്നത്. സുരക്ഷാ ഏജന്‍സികള്‍ക്ക് ട്രാക്ക് ചെയ്യാന്‍ പ്രയാസമേറിയ രഹസ്യ കോഡ് കൈമാറ്റം നടത്തണമെന്ന് എഫ്‍എസ്‍ബി നേരത്തെ കമ്പനിയോടു ആവശ്യപ്പെട്ടിരുന്നു. ആവശ്യം നിരാകരിച്ച ടെലഗ്രാം കമ്പനി അധികൃതര്‍ ഒരു വര്‍ഷമായി നിയമപോരാട്ടങ്ങള്‍ നടത്തി വരുന്നതിടെയാണ് മോസ്കോയിലെ കോടതി നിരോധം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടത്. നേരത്തെ ഇറാനിലും ഇന്തോനേഷ്യയിലും ടെലഗ്രാമിനു നിരോധം ഏര്‍പ്പെടുത്തിയിരുന്നു.

Next Story