ഡ്രോണ്‍ കാമറയുമായി ഗോപ്രോ എത്തുന്നു; അമ്പരിപ്പിക്കുന്ന പ്രത്യേകതകള്‍
ഡ്രോണ്‍ കാമറയുമായി ഗോപ്രോ എത്തുന്നു; അമ്പരിപ്പിക്കുന്ന പ്രത്യേകതകള്‍
കാമറ ഉപയോഗിക്കാവുന്ന ഡ്രോണുകള്‍ സ്വന്തമായില്ലെന്ന കുറവ് പരിഹരിക്കുകയാണ് ലക്ഷ്യം.
പ്രശസ്ത കാമറ നിര്‍മാതാക്കളായ ഗോപ്രോ ഡ്രോണ്‍ കാമറയുമായി വിപണി കീഴടക്കാനെത്തുന്നു. കാമറ ഉപയോഗിക്കാവുന്ന ഡ്രോണുകള്‍ സ്വന്തമായില്ലെന്ന കുറവ് പരിഹരിക്കുകയാണ് ലക്ഷ്യം. ഇതോടൊപ്പം ഗോപ്രോയുടെ ആക്ഷന്‍ കാമറ പരമ്പരയിലെ ഏറ്റവും പുതിയ ഹീറോ ഫൈവ് ബ്ലാക്കും വിപണിയിലെത്തി.
ആക്ഷന്‍ കാമറകളുടെ രംഗത്ത് ചരിത്രം സൃഷ്ടിച്ച കമ്പനിയാണ് ഗോപ്രോ. ആര്‍ക്കും ഗുണമേന്‍മയേറിയ ആക്ഷന്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ സാധിക്കുന്ന തരത്തിലായിരുന്നു ഗോപ്രോ പുറത്തിറക്കിയ കുഞ്ഞന്‍ കാമറകള്‍. ഉന്നത നിലവാരം, ഉപയോഗിക്കാന്‍ എളുപ്പം, ഉയര്‍ന്ന നിലവാരത്തിലുള്ള ഫോട്ടോകളും വീഡിയോകളും ഇതൊക്കെയാണ് ഗോപ്രോ ആക്ഷന്‍ കാമറകളുടെ സവിശേഷത. എന്നാല്‍ കാമറ സ്ഥാപിക്കാന്‍ പറ്റിയ ഡ്രോണുമായി വിപണിയില്‍ തരംഗമാവാനാണ് ഗോപ്രോയുടെ പുതിയ നീക്കം. മടക്കിവെക്കാവുന്ന ഡ്രോണുകള്‍ ഇതാദ്യമായല്ല വിപണിയിലെത്തുന്നതെങ്കിലും കര്‍മയെന്ന് പേരിട്ടിരിക്കുന്ന ഡ്രോണിന് പ്രത്യേകതകളേറെയുണ്ട്. ബാക്ക്പാക് ബാഗിനകത്ത് മടക്കിവെക്കാനാവുന്ന വിധത്തിലാണ് കര്‍മയുടെ നിര്‍മാണം. കാമറ കൈയില്‍ വച്ച് ഉപയോഗിക്കുമ്പോള്‍ ഇളക്കമറിയാതിരിക്കാന്‍ ഒരു സ്റ്റബിലൈസര്‍ കൂടി ഡ്രോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുമ്പ് ഇതിന് പ്രത്യേകം ഉപകരണം വാങ്ങണമായിരുന്നു. 799 ഡോളറാണ് അമേരിക്കന്‍ വിപണിയില്‍ കര്‍മയുടെ വില. കലിഫോര്‍ണിയയിലെ സ്ക്വാ വാലിയിലെ ചടങ്ങിലാണ് കാമറ പുറത്തിറക്കിയത്. ആക്ഷന്‍ കാമറ പരമ്പരയിലെ ഹീറോ 5 ബ്ലാക്ക് എന്ന മോഡല്‍ രണ്ടു വര്‍ഷത്തെ ഗവേഷണങ്ങള്‍ക്കൊടുവിലാണ് വിപണിയിലെത്തിയിരിക്കുന്നത്. കാമറക്ക് 5 സെന്റി മീറ്റര്‍ ടച്ച് സ്ക്രീനുണ്ട്. ഇതോടൊപ്പം വോയ്സ് കമാന്‍ഡിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കാമറ എന്ന പ്രത്യേകതയാവും ഹീറോ 5നെ ഹിറ്റാക്കുക. ഗ്ലൌസ് ധരിച്ചിരിക്കുമ്പോഴോ സ്ക്രീനില്‍ തൊടാന്‍ പ്രയാസമുള്ള അവസ്ഥയിലോ വോയ്സ് കമാന്‍ഡ് മോഡ് ഉപയോഗിക്കാം. സംരക്ഷിത കവചമില്ലാതെ തന്നെ ഹീറോ 5 ജലാന്തര്‍ഭാഗത്തും ഉപയോഗിക്കാം. ലളിതമായി ഉപയോഗിക്കാവുന്ന ഡ്രോണും ശബ്ദത്തെ അനുസരിക്കുന്ന ആക്ഷന്‍ കാമറയും വിപണി കീഴടക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
Adjust Story Font
16