Quantcast

ഫേസ്ബുക്ക് സ്വന്തമാക്കാനുള്ള മൈക്രോസോഫ്റ്റിന്‍റെ ശ്രമം പരാജയപ്പെടാനുള്ള കാരണം

MediaOne Logo

Damodaran

  • Published:

    1 Jun 2018 10:52 PM GMT

ഫേസ്ബുക്ക് സ്വന്തമാക്കാനുള്ള മൈക്രോസോഫ്റ്റിന്‍റെ ശ്രമം പരാജയപ്പെടാനുള്ള കാരണം
X

ഫേസ്ബുക്ക് സ്വന്തമാക്കാനുള്ള മൈക്രോസോഫ്റ്റിന്‍റെ ശ്രമം പരാജയപ്പെടാനുള്ള കാരണം

24 ബില്യണ്‍ ഡോളറിന് ഫേസ്ബുക്ക് ഏറ്റെടുക്കാനുള്ള പദ്ധതിയുമായി സൂക്കര്‍ബര്‍ഗിനെ താന്‍ സമീപിച്ചിരുന്നതായാണ് ബാള്‍മറുടെ വെളിപ്പെടുത്തല്‍. എന്നാല്‍ കന്പനി വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു സുക്കര്‍ബര്‍ഗിന്‍റെ മറുപടി.  ആ തീരുമാനത്തെ

സോഷ്യല്‍ മീഡിയ ലോകത്തെ അതികായന്‍മാരായ ഫേസ്ബുക്കിനെ വിഴുങ്ങാന്‍ മൈക്രോസോഫ്റ്റ് ശ്രമം നടത്തിയിരുന്നു. ഫേസ്ബുക്കിന്‍റെ തുടക്ക നാളുകളിലായിരുന്നു മൈക്രോസോഫ്റ്റ് ഈ ശ്രമം നടത്തിയത്., മൈക്രോസ്ഫ്റ്റിന്‍റെ സിഇഒയായിരുന്ന സ്റ്റീവ് ബാള്‍മറാണ് സിഎന്‍ബിസി വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം അറിയിച്ചത്. 24 ബില്യണ്‍ ഡോളറിന് ഫേസ്ബുക്ക് ഏറ്റെടുക്കാനുള്ള പദ്ധതിയുമായി സൂക്കര്‍ബര്‍ഗിനെ താന്‍ സമീപിച്ചിരുന്നതായാണ് ബാള്‍മറുടെ വെളിപ്പെടുത്തല്‍. എന്നാല്‍ കന്പനി വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു സുക്കര്‍ബര്‍ഗിന്‍റെ മറുപടി. ആ തീരുമാനത്തെ താന്‍ ബഹുമാനിക്കുന്നതായും ബാള്‍മര്‍ പറഞ്ഞു.

കന്പനി ഏറ്റെടുക്കല്‍ നടന്നില്ലെങ്കിലും 2007ല്‍ ഫേസ്ബുക്കിന്‍റെ 1.6% ശതമാനം ഓഹരികള്‍ 250 മില്യണ്‍ ഡോളര്‍ മുതല്‍മുടത്തി മൈക്രോസോഫ്റ്റ് സ്വന്തമാക്കി. മൈക്രോസോഫ്റ്റുമായി സഹകരിക്കുന്നതിനോടായിരുന്നു ഫേസ്ബുക്കിന് കൂടുതല്‍ താത്പര്യം. സ്വന്തമായി ഒരു ശക്തമായ സോഷ്യല്‍ നെറ്റ്‍വര്‍ക്ക് എന്ന വലിയ ലക്ഷ്യം ഗുഗിള്‍ പരസ്യമായി പ്രകടിപ്പിച്ചതാണ് ഗൂഗിളിനെ അപേക്ഷിച്ച് മൈക്രോസോഫ്റ്റ് സുക്കര്‍ബര്‍ഗിന് പ്രിയങ്കരമാകാന്‍ കാരണം. 100 മില്യണ്‍ ഡോളറിനും 150 മില്യണ്‍ ഡോളറിനുമിടയിലായിരുന്നു 2007ല്‍ ഫേസ്ബുക്കിന്‍റെ വാര്‍ഷിക വരുമാനം.

TAGS :
Next Story