Quantcast

ആപ്പിള്‍ ഉല്‍പന്നങ്ങളുടെ പരസ്യത്തില്‍ സമയം എപ്പോഴും 9:41 ആയിരിക്കാന്‍ കാരണം?

MediaOne Logo

admin

  • Published:

    1 Jun 2018 6:14 PM GMT

ആപ്പിള്‍ ഉല്‍പന്നങ്ങളുടെ പരസ്യത്തില്‍ സമയം എപ്പോഴും 9:41 ആയിരിക്കാന്‍ കാരണം?
X

ആപ്പിള്‍ ഉല്‍പന്നങ്ങളുടെ പരസ്യത്തില്‍ സമയം എപ്പോഴും 9:41 ആയിരിക്കാന്‍ കാരണം?

ആപ്പിള്‍ കന്പനി ഉപജ്ഞാതാവ് സ്റ്റീവ് ജോബ്സ് തങ്ങളുടെ ആദ്യ ഐഫോണ്‍ പ്രഖ്യാപിച്ചത് 2007 ജൂണ്‍ 29 രാവിലെ 9.41 നാണ്

ലോകപ്രശസ്ത ആപ്പിള്‍ കന്പനിയില്‍ നിന്നുള്ള നിരവധി ഉല്‍പന്നങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും ഉപയോഗിച്ചിട്ടുമുണ്ടാകും. എന്നാല്‍ അവയുടെ പരസ്യത്തില്‍ സമയം എപ്പോഴും 9:41am സെറ്റ് ചെയ്തത് ശ്രദ്ധിച്ചിട്ടുണ്ടോ?
കോര്‍പറേറ്റ് കന്പനി എന്ന നിലക്ക് ആപ്പിളിന്റെ എല്ലാ ഉല്‍പന്നങ്ങള്‍ക്കും പരസ്യത്തില്‍ ഒരേ സമയം നല്‍കുന്നത് വളരെ ബോധപൂര്‍വമാണ്. എന്താണ് രാവിലെ 9:41 ആപ്പിളില്‍ സംഭവിച്ചത്?.
അതെ ആ സമയത്താണ് ആപ്പിള്‍ കന്പനി ഉപജ്ഞാതാവ് സ്റ്റീവ് ജോബ്സ് തങ്ങളുടെ ആദ്യ ഐഫോണ്‍ പ്രഖ്യാപിച്ചത്. 2007 ജൂണ്‍ 29 രാവിലെ 9.41 ന്.

പിന്നീട് ഇതു വരെ സ്റ്റീവ് ജോബ്സിനോടുള്ള ബഹുമാന സൂചകമായി ആപ്പിളിന്റെ ഓരോ ഉല്‍പന്നങ്ങളുടെയും പ്രൊമോഷന് വേണ്ടി ഈ സമയം തന്നെ ഉപയോഗിച്ചു.

പരസ്യത്തില്‍ ഈ സമയം തെറ്റിച്ച ആപ്പിളിന്റെ ഒരേ ഒരു ഉല്‍പന്നം ആപ്പിള്‍ വാച്ചാണ് ഇതില്‍ സമയം 10.09 ആയിരുന്നു സെറ്റ് ചെയ്തത്. സാധാരണ എല്ലാ വാച്ചുകളുടെ പരസ്യത്തിലും 10.10 ആണ് കാണിക്കുക, അവയേക്കാളൊക്കെ ഒരു പടി മുന്നിലാണെന്ന് കാണിക്കാനാകുമോ ഐവാച്ചില്‍ ഒരു മിനുട്ട് മുന്നേ നല്‍കിയത്?

9.41 എന്ന സമയത്തിന് പിന്നിലും സ്റ്റീവ് ജോബ്സിന് പങ്കുണ്ടെന്ന് മനസിലാക്കിയ നിങ്ങള്‍ ഇനി മുതല്‍ ആപ്പിള്‍ ഉല്‍പന്നങ്ങളിലെ പരസ്യങ്ങളില്‍ സമയം പ്രത്യേകം ശ്രദ്ധിക്കുമല്ലോ?

TAGS :
Next Story