മോട്ടോ ജി5 എത്തി; വിലയും പ്രത്യേകതകളും
മോട്ടോ ജി5 എത്തി; വിലയും പ്രത്യേകതകളും
ലെനോവോയുടെ മോട്ടോ ജി സീരീസിലെ പുത്തന്‍ അവതാരം എത്തി.
ലെനോവോയുടെ മോട്ടോ ജി സീരീസിലെ പുത്തന്‍ അവതാരം എത്തി. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് മോട്ടോ ജി5 അവതരിപ്പിച്ചത്.
3 ജിബി റാമും 16 ജിബി സ്റ്റോറേജുമായി എത്തുന്ന ജി5 ന്റെ വില 11,999 രൂപയാണ്. രണ്ടു നിറങ്ങളില്‍ ജി5 ലഭ്യമാകും. മോട്ടോ ജി4 പ്ലസിലേതിനു സമാനമായ രീതിയില്‍ ഫിംഗര്‍ പ്രിന്റ് സ്കാനറും വെള്ളത്തില്‍ നിന്നും സംരക്ഷിക്കാന്‍ നാനോ കവചവുമുണ്ട്. കുറച്ചുകൂടി കരുത്തുറ്റ ബോഡിയാണ് ജി5 ന്റെ മറ്റൊരു പ്രത്യേകത. ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പായ 7.0 നൌഗട്ടിലാണ് ഇതിന്റെ പ്രവര്‍ത്തനം.
പ്രധാന സവിശേഷതകള്‍
ഇരട്ട നാനോ സിം, 5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‍പ്ലേ, കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3, 441 ppi പിക്സല്‍, 1.4 ജിഗാ ഹെഡ്സ് ഒക്ടാ കോര്‍ സ്‍നാപ്ഡ്രാഗണ്‍ 430 പ്രൊസസര്‍, 3 ജിബി റാം, 13 മെഗാപിക്സല്‍ പ്രധാന കാമറ, ഇരട്ട എല്‍ഇഡി ഫ്ലാഷ്, വൈഡ് ആംഗിള്‍ ലെന്‍സോടു കൂടിയ 5 മെഗാപിക്സല്‍ മുന്‍ കാമറ, 128 ജിബി വരെ മെമ്മറി കാര്‍ഡ് ഉപയോഗിച്ച് ഉയര്‍ത്താവുന്ന സ്റ്റോറേജ്, അതിവേഗ ചാര്‍ജിങോടു കൂടിയ 2800 എംഎഎച്ച് ബാറ്ററി.
ആമസോണ്‍ പേ വഴിയാണ് പ്രൈം ഉപഭോക്താക്കള്‍ മോട്ടോ ജി5 വാങ്ങുന്നതെങ്കില്‍ 1000 രൂപ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ എച്ച്ഡിഎഫ്‍സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് വാങ്ങുന്നതെങ്കില്‍ 1000 രൂപ കാഷ് ബാക്ക് ലഭിക്കും.
Adjust Story Font
16