എസ്എഫ്ഐയെ തിരിഞ്ഞുകുത്തി വൈറലായി ഒരു വീഡിയോ
എസ്എഫ്ഐയെ തിരിഞ്ഞുകുത്തി വൈറലായി ഒരു വീഡിയോ
എസ്എഫ്ഐക്ക് ഇപ്പോഴെന്ത് പറയാനുണ്ടെന്നും ഇടതുമുന്നണി വരും എല്ലാം ശരിയാകും എന്ന് പറഞ്ഞിട്ട് എന്തേ ശരിയാകാതെ പോയതെന്നും മറ്റുമുള്ള പരിഹാസ ...
പാഠപുസ്തക വിതരണത്തിലെ അപാകതകള്‍ കേരളം ചൂടോടെ ചര്‍ച്ച ചെയ്യുന്നതിനിടെ ഒരു പഴയ വീഡിയോ വൈറലാകുകയാണ്. ഉമ്മന്‍ചാണ്ടി ഭരണകാലത്ത് പാഠപുസ്തക വിതരണം വൈകുന്നതിനെ പരിഹസിച്ച്എസ്എഫ്ഐ പത്തനംതിട്ട കമ്മിറ്റിയുടെ ലേബലില്‍ ഇറക്കിയ വീഡിയോയാണ് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ളത്. ഇനി കേരളത്തില്‍ പുസ്തകം ഇല്ലാതെ പരീക്ഷ എഴുതേണ്ട ഗതികേട് ഒരു വിദ്യാര്‍ഥിക്കും ഉണ്ടാകില്ലെന്നും എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്നുമുള്ള ആമുഖത്തോടെയായിരുന്നു എസ്എഫ്ഐ നേരത്തെ ഈ വീഡിയോ ഇറക്കിയിരുന്നത്.
ldf വരും എല്ലാം ശരിയാകുംഇനി കേരളത്തില്‍ പുസ്തകം ഇല്ലാതെ പരീക്ഷ എഴുതേണ്ട ഗതികേട് ഒരു വിദ്യാര്‍ഥിക്കും ഉണ്ടാക്കില്ല... LDF വരും എല്ലാം ശരിയാകും...
Posted by SFI Pathanamthitta DC on Sunday, May 8, 2016
ഭരണം മാറിയെങ്കിലും പാഠപുസ്തക വിതരണത്തിന്റെ കാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന ഓര്‍മ്മപ്പെടുത്തലോടെ മുസ്ലിം ലീഗ്, കോണ്‍ഗ്രസ് അനുഭാവികളാണ് എസ്എഫ്ഐയുടെ പഴയ വീഡിയോ പൊടിതട്ടിയെടുത്ത് വീണ്ടും അവതരിപ്പിച്ചിട്ടുള്ളത്. എസ്എഫ്ഐക്ക് ഇപ്പോഴെന്ത് പറയാനുണ്ടെന്നും ഇടതുമുന്നണി വരും എല്ലാം ശരിയാകും എന്ന് പറഞ്ഞിട്ട് എന്തേ ശരിയാകാതെ പോയതെന്നും മറ്റുമുള്ള പരിഹാസ വാക്കുകളോടെയാണ് പലരും വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്. മുന്‍ സര്‍ക്കാരിനെ കണക്കിന് പരിഹസിക്കാന്‍ ഒരു ക്ലാസ് മുറി തന്നെ പ്രമേയമാക്കി എടുത്ത വീഡിയോ തിരിഞ്ഞു കുത്തുമെന്ന് എസ്എഫ്ഐ നേതാക്കള്‍ ഓര്‍ത്തിട്ടുപോലും ഉണ്ടാകില്ലെന്ന് ഉറപ്പ്. ഏതായാലും സോഷ്യല്‍ മീഡിയ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.
Adjust Story Font
16