ജിയോ പുതിയ താരിഫുകള്‍ പ്രഖ്യാപിച്ചു; 399 രൂപക്ക് 84 ദിവസത്തേക്ക് 84 ജിബി ഡാറ്റ
ജിയോ പുതിയ താരിഫുകള്‍ പ്രഖ്യാപിച്ചു; 399 രൂപക്ക് 84 ദിവസത്തേക്ക് 84 ജിബി ഡാറ്റ
കോള്‍, ഡാറ്റ സേവനങ്ങള്‍ തടസമില്ലാതെ ലഭിക്കാന്‍ ഈ മാസം അവസാനത്തോടെ ജിയോ ഉപഭോക്താക്കള്‍ വീണ്ടും റീചാര്‍ജ് ചെയ്യണം.
കോള്‍, ഡാറ്റ സേവനങ്ങള്‍ തടസമില്ലാതെ ലഭിക്കാന്‍ ഈ മാസം അവസാനത്തോടെ ജിയോ ഉപഭോക്താക്കള്‍ വീണ്ടും റീചാര്‍ജ് ചെയ്യണം. ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വന്നതോടെ ജിയോ നിരക്കുകളില്‍ ഇത് പ്രതിഫലിക്കുമെന്ന സൂചനകള്‍ക്കിടെ പുതിയ താരിഫുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ജൂലൈ അന്ത്യത്തില്‍ അവസാനിക്കുന്ന ജിയോ ധന് ധനാ ഓഫര്‍ പുതിയ പാക്കില്‍ തുടരാനുള്ള അവസരവും ജിയോ ഒരുക്കിയിട്ടുണ്ട്.
ഇതില്‍ ഏറ്റവും ആകര്‍ഷകം 399 രൂപയുടെ ഓഫറാണ്. പ്രതിദിനം ഒരു ജിബി ഡാറ്റയും പരിധികളില്ലാത്ത കോളും ഉള്‍പ്പെടുന്ന ഈ ഓഫറിന് 84 ദിവസത്തെ സമയപരിധിയാണുള്ളത്. 19 രൂപയുടെ റീചാര്‍ജ് ഓഫറിലാണ് പുതിയ പാക്കുകള്‍ തുടങ്ങുന്നത്. 19 രൂപയുടെ ഓഫര്‍ തിരഞ്ഞെടുത്താല്‍ ഒരു ദിവസത്തെ കാലാവധിയില്‍ പരിധികളില്ലാത്ത വോയിസ് കോളും എസ്എംഎസും 200 എംബി ഡാറ്റയും ലഭിക്കും. തുടര്‍ന്ന് 49 രൂപ, 96 രൂപ, 149 രൂപ, 309 രൂപ, 349 രൂപ, 399 രൂപ, 509 രൂപ, 999 രൂപ, 1999 രൂപ, 4999 രൂപ, 9999 രൂപ എന്നിങ്ങനെയാണ് റീചാര്‍ജ് നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 509 രൂപയുടെ ഓഫറാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ഉപഭോക്താവിന് 56 ദിവസത്തേക്ക് പരിധികളില്ലാത്ത വോയിസ് കോളും എസ്എംഎസും പ്രതിദിനം രണ്ടു ജിബി ഡാറ്റ എന്ന നിരക്കില്‍ 112 ജിബി ഡാറ്റയും ലഭിക്കും.
പോസ്റ്റ് പെയ്ഡ് ഓഫറുകള്‍
Adjust Story Font
16