ആരെയും ആകര്‍ഷിക്കുന്ന പ്രതിദിന 1 ജിബി പ്ലാനുകള്‍
ആരെയും ആകര്‍ഷിക്കുന്ന പ്രതിദിന 1 ജിബി പ്ലാനുകള്‍
മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ തമ്മിലുള്ള കിടമത്സരങ്ങള്‍ക്കിടെ ജിയോയെ വെല്ലുന്ന ഓഫറുകള്‍ നിരവധി സേവന ദാതാക്കള്‍ വിജയകരമായി അവതരിപ്പിച്ചിട്ടുണ്ട്...
പ്രതിദിനം 1 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകള്‍ എന്ന ആകര്‍ഷക ഓഫറാണ് ജിയോയെ സാധാരണക്കാര്‍ക്കിടയില്‍ താരമാക്കിയത്. മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ തമ്മിലുള്ള കിടമത്സരങ്ങള്‍ക്കിടെ ജിയോയെ വെല്ലുന്ന ഓഫറുകള്‍ നിരവധി സേവന ദാതാക്കള്‍ അവതരിപ്പിക്കുകയും ചെയ്തു. എയര്‍ടെല്‍, ഐഡിയ, ബിഎസ്എന്‍എല്‍, വൊഡഫോണ്‍ തുടങ്ങിയ വമ്പന്മാരെല്ലാം തങ്ങളുടെ ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗത്തെ മികച്ച ഓഫറുകളിലൂടെ കൂടെ നിര്‍ത്തുന്നതില്‍ വിജയിച്ചുവെന്ന് വേണം കരുതാന്‍.
ഏത് മൊബൈല്‍ സേവന ദാതാവിന്റെ പ്ലാനാണ് അനുയോജ്യമെന്ന തോന്നല്‍ ഓരോ ഉപഭോക്താവിനുമുണ്ടാവുക സ്വാഭാവികം. പ്രതിദിനം 1 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളുമുള്ള വിവിധ നെറ്റ്‌വര്‍ക്കുകളുടെ പ്ലാനുകളെക്കുറിച്ചാണ് ഇനി വിശദീകരിക്കുന്നത്.
ജിയോ
പ്രതിദിനം 1 ജിബി ഡാറ്റയുള്ള പ്ലാനുകളില്‍ ഏറ്റവും വൈവിധ്യമുള്ളത് മുകേഷ് അംബാനിയുടെ ജിയോക്കാണെന്നത് വാസ്തവമാണ്. ദിവാലി ഓഫറില്‍ 309 രൂപയ്ക്ക് 49 ദിവസത്തേക്ക് 1 ജിബിയാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. 399 രൂപ നല്‍കിയാല്‍ ഇതേ ഓഫര്‍ 70 ദിവസത്തെ കാലാവധിയില്‍ ലഭിക്കും. ഇനി 459 രൂപയാണ് നല്‍കുന്നതെങ്കില്‍ 84 ദിവസത്തേക്ക് 84 ജിബി ഡാറ്റ ലഭിക്കും. 499 രൂപയ്ക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ 91 ദിവസം ആസ്വദിക്കാനുള്ള പ്ലാനും ജിയോയിലുണ്ട്. ഈ പ്ലാനുകളിലെല്ലാം സൗജന്യ കോളുകളും 3000 എസ്എംഎസുകളും അടങ്ങുന്നു. ഒപ്പം ജിയോ ആപ്ലിക്കേഷനുകളിലേക്കുള്ള സൗജന്യ പ്രവേശനവും ജിയോ നല്‍കുന്നു.
എയര്‍ടെല്‍
രണ്ട് പ്രതിദിന 1 ജിബി പ്ലാനുകളാണ് എയര്‍ടെലിനുള്ളത്. 399 രൂപയ്ക്ക് പ്രതിദിനം 1 ജിബി ഡാറ്റയും ലോക്കല്‍ എസ്ടിഡി കോളുകളും 70 ദിവസത്തേക്ക് നല്‍കുന്ന പ്ലാനാണ് ഇതിലൊന്ന്. 1 ജിബി പ്രതിദിന ഡാറ്റയും റോമിങ് കോളുകളടക്കം സൗജന്യമായും 100 പ്രതിദിന എസ്എംഎസുകളും 70 ദിവസത്തേക്ക് നല്‍കുന്ന 448 രൂപയുടെ പ്ലാനും എയര്‍ടെല്ലിലുണ്ട്. ഇനി ഒരു ജിബിക്ക് പകരം പ്രതിദിനം 1.5 ജിബി വരെ പരിധിയുള്ള പ്ലാനും എയര്‍ടെല്‍ നല്‍കുന്നു. 28 ദിവസത്തേക്ക് 349 രൂപയാണ് പ്രതിദിനം 1.5 ജിബി ലഭിക്കാന്‍ ചെയ്യേണ്ടത്. എല്ലാ പ്ലാനുകളിലും പ്രതിദിന കോള്‍ സമയം 250 മിനുറ്റായും ആഴ്ച്ചയില്‍ 1000 മിനുറ്റുമായും നിയന്ത്രിച്ചിട്ടുണ്ട്.
വൊഡഫോണ്‍
എയര്‍ടെല്ലിലേതുപോലെ രണ്ട് പ്രധാന പ്ലാനുകളാണ് ഈയിനത്തില്‍ വൊഡഫോണിനുമുള്ളത്. 348 രൂപയുടേയും 392 രൂപയുടേയുമാണ് പ്രതിദിന 1 ജിബി പ്ലാനുകള്‍. ഇവക്ക് 28 ദിവസത്തെ വാലിഡിറ്റിയും പരിധിയില്ലാത്ത എസ്ടിഡി ലോക്കല്‍കോള്‍ സൗകര്യവുമുണ്ട്. 392 രൂപയുടെ പ്ലാനില്‍ റോമിങിലാകുമ്പോള്‍ പോലും പരിധിയില്ലാത്ത കോള്‍ ആസ്വദിക്കാനാകുമെന്നതാണ് പ്രത്യേകത. നിരന്തരം യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് ഈ പ്ലാന്‍. ഇതില്‍ 348ന്റെ പ്ലാന്‍ ഡല്‍ഹി എന്‍സിആര്‍ സര്‍ക്കിളില്‍ മാത്രമാണ് ലഭിക്കുക. ആന്ധ്ര, തെലങ്കാന സര്‍ക്കിളില്‍ ഈപ്ലാന്‍ വൊഡഫോണ്‍ നല്‍കുന്നില്ല.
പുതുതായി രണ്ട് പ്ലാനുകള്‍ കൂടി പ്രതിദിന 1 ജിബി പ്ലാനിന്റെ ഭാഗമായി വൊഡഫോണ്‍ അവതരിപ്പിച്ചിട്ടുണ്ട്. 70ദിവസത്തേക്ക് 458 രൂപയും 84 ദിവസത്തേക്ക് 509 രൂപയുമാണ് പുതിയ പ്ലാനുകളിലുള്ളത്. ഈ രണ്ട് പ്ലാനുകളിലും പ്രതിദിനം 250 മിനുറ്റിന്റെ സൗജന്യ കോളും ആഴ്ചയില്‍ പരമാവധി 1000 മിനുറ്റിന്റെ സൗജന്യ കോളുകളും ആസ്വദിക്കാം. ഇതിനൊപ്പം റോമിംങ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും സൗജന്യമാണ്. എന്നാല്‍ ഈ ഓഫറുകള്‍ എല്ലാ ഉപഭോക്താക്കള്‍ക്കും വൊഡഫോണ്‍ അനുവദിക്കുന്നില്ല. മൈവൊഡഫോണ്‍ ആപ്പില്‍ കയറി നിങ്ങള്‍ക്ക് ഈ പ്ലാന്‍ ലഭ്യമാണോ എന്ന് പരിശോധിക്കാവുന്നതാണ്.
ബിഎസ്എന്‍എല്‍
ജിയോയില്‍ നിന്നുള്ള വെല്ലുവിളി മറികടക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എലും പ്രതിദിന 1 ജിബി പ്ലാന്‍ അവതരിപ്പിച്ചിരുന്നു. 90 ദിവസം 90 ജിബി പ്രതിദിനം പരമാവധി 1 ജിബി വരെ ആസ്വദിക്കാന്‍ 429 രൂപ നല്‍കണം. പരിധികളില്ലാത്ത കോള്‍ സൗകര്യവും ബിഎസ്എന്‍എല്‍ ഈ ഓഫറില്‍ അവതരിപ്പിക്കുന്നു.
ഐഡിയ
പ്രതിദിനം 1.5 ജിബി ഡാറ്റ വരെ ഉപയോഗിക്കാന്‍ അനുവദിക്കുന്ന ഐഡിയയുടെ പ്ലാനാണ് 357 രൂപയുടേത്. പരിധിയില്ലാത്ത കോളുകളും പ്രതിദിനം 100 എസ്എംഎസുകളും 28 ദിവസത്തെ കാലാവധിയുള്ള ഈ പ്ലാനിലൂടെ ലഭിക്കും. 498 രൂപയുടെ പ്ലാനില്‍ കാലാവധി 70 ദിവസത്തേക്ക് നീട്ടി കിട്ടും. മറ്റുള്ള സൗകര്യങ്ങളെല്ലാം ആദ്യത്തെ പ്ലാനിലേതുതന്നെ.
Adjust Story Font
16