Quantcast

മടക്കാനും തുറക്കാനും കഴിയുന്ന ഐഫോണിനായി ആപ്പിള്‍

MediaOne Logo

Alwyn K Jose

  • Published:

    2 Jun 2018 11:37 AM GMT

മടക്കാനും തുറക്കാനും കഴിയുന്ന ഐഫോണിനായി ആപ്പിള്‍
X

മടക്കാനും തുറക്കാനും കഴിയുന്ന ഐഫോണിനായി ആപ്പിള്‍

ഫോള്‍ഡബിള്‍ ഐഫോണുകള്‍ പുറത്തിറക്കാന്‍ ആപ്പിള്‍ ശ്രമിക്കുന്നതായി മുമ്പും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

ആപ്പിള്‍ ഭാവിയില്‍ ഫോള്‍ഡബിള്‍ ഐഫോണ്‍ പുറത്തിറക്കിയേക്കുമെന്ന് സൂചന. യുഎസ് പേറ്റന്റ് ആന്‍ഡ് ട്രേഡ് ഓഫീസില്‍ ആപ്പിള്‍ പേറ്റന്റിനായി അപേക്ഷ നല്‍കിയിരിക്കുകയാണ്. ഫോള്‍ഡബിള്‍ ഐഫോണുകള്‍ പുറത്തിറക്കാന്‍ ആപ്പിള്‍ ശ്രമിക്കുന്നതായി മുമ്പും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

ബുക്ക്‌ പോലെ തുറക്കാനും അടയ്‌ക്കാനും കഴിയുന്ന ഡിസ്‌പ്ലെയോടു കൂടിയ ഐഫോണ്‍ നിര്‍മ്മിക്കാന്‍ കമ്പനി ആഗ്രഹിക്കുന്നു എന്നാണ്‌ പേറ്റന്റില്‍ പറയുന്നത്‌. ഡിവൈസിനെ മടക്കാന്‍ അനുവദിക്കുന്ന വളയുന്ന ഭാഗം ഇലക്ട്രോണിക്‌ ഡിവൈസില്‍ ഉണ്ടാവും. ഡിവൈസിന്റെ ഡിസ്‌പ്ലെ വഴങ്ങുന്നതായിരിക്കും. ഈ ഡിസ്‌പ്ലെ മടയ്‌ക്കി വയ്‌ക്കാവുന്ന തരത്തിലായിരിക്കും ഡിസൈന്‍ എന്ന്‌ പേറ്റന്റിന്റെ സംഗ്രഹത്തില്‍ വിശദീകരിക്കുന്നുണ്ട്‌. മൈക്രോസോഫ്‌റ്റിന്റെ കൊറിയറിന്‌ സമാനമായ ഡിജിറ്റല്‍ ജേര്‍ണലുകള്‍ പോലുള്ള ഡിവൈസുകളില്‍ ആയിരിക്കും ഇത്തരം ടെക്‌നോളജി നന്നായി പ്രവര്‍ത്തിക്കുക. ഈ ടെക്‌നോളജി ആപ്പിള്‍ ഭാവിയില്‍ ഐഫോണുകളിലേക്ക്‌ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്‌.

ലാപോടോപ്പ്‌ കമ്പ്യൂട്ടര്‍, ടാബ്‍ലറ്റ്‌ കമ്പ്യൂട്ടര്‍, സെല്ലുലാര്‍ ടെലിഫോണ്‍, റിസ്‌റ്റ്‌ വാച്ച്‌ , മറ്റ്‌ ഡിവൈസുകള്‍ എന്നിങ്ങനെ എന്തുമാകാം ഡിവൈസ്‌ എന്നും പേറ്റെന്റില്‍ പറയുന്നുണ്ട്‌. അതിനര്‍ത്ഥം ഐഫോണില്‍ കൂടാതെ മറ്റ്‌ ആപ്പിള്‍ ഉത്‌പന്നങ്ങളിലും ഈ ടെക്‌നോളജി പ്രതീക്ഷിക്കാം. സാംസങും ഫോള്‍ഡബിള്‍ സ്‌മാര്‍ട്‌ഫോണ്‍ പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്‌. ഒരു മാസം മുമ്പ്‌ ZTE ഫോള്‍ഡബിള്‍ അക്‌സോന്‍ എം സ്‌മാര്‍ട്‌ ഫോണ്‍ സാംസങ് പുറത്തിറക്കിയിരുന്നു.

Next Story