യു ട്യൂബില്‍ നിന്നും പണം വാങ്ങുക ഇനി എളുപ്പമാകില്ല; ചട്ടങ്ങള്‍ കഠിനമാക്കി ഗൂഗിള്‍
യു ട്യൂബില്‍ നിന്നും പണം വാങ്ങുക ഇനി എളുപ്പമാകില്ല; ചട്ടങ്ങള്‍ കഠിനമാക്കി ഗൂഗിള്‍
1,000 സബ്സ്ക്രൈബേഴ്സും 12 മാസങ്ങള്‍ക്കുള്ളില്‍ 4,000 മണിക്കൂര്‍ വാച്ച്ടൈമും ( വീഡിയോകള്‍ ഉപയോക്താക്കള്‍ കണ്ട സമയം) ഉള്ള
യു ട്യൂബ് വീഡിയോകളിലൂടെ പണം വാരുന്ന ചെറുകിടക്കാര്‍ക്ക് ഒരു സങ്കട വാര്‍ത്ത. പരസ്യങ്ങളിലൂടെ വരുമാനം സ്വന്തമാക്കാനുള്ള മൊണറ്റൈസേഷനുള്ള അടിസ്ഥാന യോഗ്യതയില്‍ യു ട്യൂബ് മാറ്റം വരുത്തി. 1,000 സബ്സ്ക്രൈബേഴ്സും 12 മാസങ്ങള്‍ക്കുള്ളില്‍ 4,000 മണിക്കൂര്‍ വാച്ച്ടൈമും ( വീഡിയോകള്‍ ഉപയോക്താക്കള്‍ കണ്ട സമയം) ഉള്ള അക്കൌണ്ടുകളില്‍ മാത്രമെ ഇനിമുതല്‍ മൊണറ്റൈസേഷന്‍ ലഭിക്കുകയുള്ളൂ. പുതിയ നിബന്ധനകള്‍ നടപ്പില്‍ വന്നു കഴിഞ്ഞതായി യു ട്യൂബ് അധികൃതര്‍ ക്രിയേറ്റര്‍ ബ്ലോഗിലൂടെ അറിയിച്ചു.
ഫെബ്രുവരി 20 മുതല്‍ നിലവിലുള്ള അക്കൌണ്ടുകള്‍ക്കും പുതിയ വ്യവസ്ഥ ബാധകമാകും. 30 ദിവസത്തെ ഗ്രേസ് പിരീഡോടു കൂടിയാകും നിലവിലുള്ള അക്കൌണ്ടുകളെ പുതിയ നിയമത്തിന് കീഴില്‍ കൊണ്ടുവരിക. ആയിരം സബ്സ്രിപ്ഷനോ 4,000 മണിക്കൂര്‍ വാച്ച് ടൈമോ ഇല്ലാത്ത അക്കൌണ്ടുകള്‍ക്ക് ഇതോടെ മൊണറ്റൈസേഷന്‍ നഷ്ടമാകും. നിശ്ചിത മാനദണ്ഡം കൈവരിക്കുന്നതോടെ ഇത് പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യും. 10,000 ലൈഫ് ടൈം വ്യൂസ് മാത്രമായിരുന്നു മൊണറ്റൈസേഷനുള്ള അടിസ്ഥാന യോഗ്യത.
നിരവധി ചെറിയ അക്കൌണ്ടുകളെ പുതിയ വ്യവസ്ഥ ദോഷകരമായി ബാധിക്കുമെങ്കിലും ഇവയില്‍ 99 ശതമാനം ചാനലുകളും പ്രതിവര്‍ഷം 100 ഡോളറില്‍ താഴെയാണ് നേടിയിരുന്നതെന്നും 90 ശതമാനം ചാനലുകളുടെയും കഴിഞ്ഞ മാസത്തെ വരുമാനം 2.5 ഡോളറില്‍ താഴെയായിരുന്നുവെന്നും യു ട്യൂബ് പറയുന്നു.
Adjust Story Font
16