ദിവസം 4 ജിബി ഡാറ്റ, 100 എസ്എംഎസ്... ജിയോ സൗജന്യം എവിടെ വരെ ?
ദിവസം 4 ജിബി ഡാറ്റ, 100 എസ്എംഎസ്... ജിയോ സൗജന്യം എവിടെ വരെ ?
ഇന്ത്യയില്‍ ഇന്നോളം കാണാത്തത്ര വലിയ ഇന്റര്‍നെറ്റ് വിപ്ലവത്തിന് തുടക്കം കുറിച്ചാണ് റിലയന്‍സ് ജിയോ അവതരിപ്പിച്ചത്.
ഇന്ത്യയില്‍ ഇന്നോളം കാണാത്തത്ര വലിയ ഇന്റര്‍നെറ്റ് വിപ്ലവത്തിന് തുടക്കം കുറിച്ചാണ് റിലയന്‍സ് ജിയോ അവതരിപ്പിച്ചത്. ഒറ്റനോട്ടത്തില്‍ ജിയോ 4ജി ഒളിപ്പിച്ചുവച്ചിരിക്കുന്ന വാഗ്ദാനലംഘനങ്ങള്‍ ആര്‍ക്കും തന്നെ മനസിലാകില്ല. റിലയന്‍സില്‍ ആകൃഷ്ടരായി ജിയോഫൈയോ സിമ്മോ വാങ്ങുന്നതിന് മുമ്പ് അവര്‍ വാഗ്ദാനം ചെയ്യുന്ന പരിധികളില്ലാത്ത സൗജന്യ ഓഫറുകളുടെ 'പരിധി' എവിടെ വരെയെന്ന് അറിഞ്ഞിരിക്കണം.
പരിധികളില്ലാത്ത സൗജന്യ ഇന്റര്‍നെറ്റും റോമിങ് ഉള്‍പ്പെടെയുള്ള ഫോണ്‍കോളുകളും തുടങ്ങി നിരവധി ഓഫറുകളാണ് ജിയോ മുന്നോട്ടുവെച്ചത്. ജിയോയ്ക്കു വലിയ പരസ്യങ്ങളൊന്നും നല്‍കാന്‍ റിയലന്‍സ് മെനക്കെട്ടില്ലെങ്കിലും വന്‍ സ്വീകര്യതയും സൗജന്യ പരസ്യങ്ങളുമാണ് അവരെ കാത്തിരുന്നത്. മാധ്യമങ്ങളും ഉപഭോക്താക്കളും റിലയന്‍സിന്റെ വലിയ മനസിനെ വാഴ്‍ത്തി. ഉപഭോക്താക്കളുടെ കീശ കാലിയാക്കുന്ന മറ്റു ടെലികോം കമ്പനികളുടെ അത്യാര്‍ത്തിയെ കരിവാരിത്തേച്ചു.
ജിയോയുടെ താരിഫുകള്‍ പ്രഖ്യാപിച്ചതോടെ പുകമറക്കുള്ളില്‍ റിയലന്‍സ് ഒളിപ്പിച്ചുവെച്ച തന്ത്രങ്ങള്‍ പുറത്തുവരികയാണ്. സെപ്തംബര്‍ അഞ്ച് മുതല്‍ ഡിസംബര്‍ 31 വരെ തികച്ചും സൗജന്യമെന്നാണ് ജിയോയുടെ വാഗ്ദാനം. എന്നാല്‍ പരിധികളില്ലാത്ത സൗജന്യ സേവനത്തിന്റെ പരിധി തിരിച്ചറിയുക തന്നെ വേണം. പരിധികളില്ലാത്ത 4ജി ഇന്റര്‍നെറ്റ് എന്നാണ് ജിയോയുടെ വാഗ്ദാനമെങ്കിലും ഫലത്തില്‍ ദിവസം 4 ജിബി വരെയാണ് ജിയോ 4ജി വേഗതയില്‍ ഉപയോഗിക്കാന്‍ കഴിയുക. 4 ജിബി പരിധി കവിഞ്ഞാല്‍ ആ ദിവസം പിന്നീടങ്ങോട്ട് 128 kbps വേഗത മാത്രമെ ലഭിക്കൂ. സാങ്കേതികമായി അണ്‍ലിമിറ്റഡ് എന്ന് പറയാമെങ്കിലും വേഗത കുറച്ചുള്ള ടെലികോം ഭീമന്റെ തന്ത്രമായി ഇതിനെ വ്യാഖ്യാനിക്കേണ്ടി വരും.
ഇനി രാത്രി താരിഫുകള്‍ നോക്കാം. റിലയന്‍സ് ജിയോയ്ക്ക് രാത്രി എന്നാല്‍ പുലര്‍ച്ചെ രണ്ടു മണി മുതല്‍ 5 മണി വരെ മാത്രമാണ്. മറ്റുള്ളവരുടെ രാത്രി ഓഫറുകള്‍ 12 മണി മുതല്‍ രാവിലെ ആറു മണി വരെ നിശ്ചയിച്ചിരിക്കുമ്പോഴാണ് ജിയോ അവരുടെ ദൈര്‍ഘ്യം വെട്ടിക്കുറച്ചിരിക്കുന്നത്. എസ്എംഎസ് ഓഫറുകള്‍ നോക്കിയാല്‍, പരിധികളില്ലാത്ത ലോക്കല്‍, നാഷണല്‍ എസ്എംഎസ് എന്നാണ് വാഗ്ദാനമെങ്കിലും ദിവസം 100 എസ്എംഎസാണ് ജിയോ ഉദ്ദേശിക്കുന്നത്. ജനുവരി ഒന്നു മുതല്‍ ജിയോ ലൈവ് ആയി തുടങ്ങുമ്പോഴും ഇങ്ങനെയൊക്കെ തന്നെ ആയിരിക്കും ഓഫറുകളുടെ ഘടന.
സൗജന്യ വാഗ്ദാനത്തിലൂടെ റിലയന്‍സ് ഉപഭോക്താക്കളെ പ്രലോഭിപ്പിക്കുകയാണ് ചെയ്തതെങ്കിലും ചെറിയൊരു നിരാശ സമ്മാനിക്കുന്നുണ്ടെങ്കിലും പരാതി പറയാന്‍ മാത്രം പര്യാപ്തമല്ല ജിയോയുടെ ന്യൂനതകള്‍. ദിവസം 4 ജിബി ഡാറ്റ സൗജന്യമായി ലഭിക്കുന്നത് അത്ര ചെറിയ കാര്യവുമല്ല. നിലവില്‍ മറ്റു ടെലികോം കമ്പനികള്‍ 1 ജിബി ഡാറ്റക്ക് 200 രൂപയിലേറെ ഈടാക്കുമ്പോഴാണ് ജിയോ 4 ജിബി വരെ 4ജി വേഗതയില്‍ സൗജന്യമായി നല്‍കുന്നത്.
താരിഫുകള്‍
Adjust Story Font
16