വ്യാജ വിവരങ്ങള്‍ക്ക് പൂട്ടിടാന്‍ ഗൂഗിള്‍
വ്യാജ വിവരങ്ങള്‍ക്ക് പൂട്ടിടാന്‍ ഗൂഗിള്‍
വിവിധ വെബ്സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുന്ന വാര്‍ത്തകള്‍ പ്രത്യേക കമ്പ്യൂട്ടര്‍ സോഫ്റ്റ്‍വെയറിന്റെ സഹായത്തോടെ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തും.
തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ ഫാക്ട് ചെക്ക് ഫീച്ചറുമായി ഗൂഗിള്‍. വിവിധ വെബ്സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുന്ന വാര്‍ത്തകള്‍ പ്രത്യേക കമ്പ്യൂട്ടര്‍ സോഫ്റ്റ്‍വെയറിന്റെ സഹായത്തോടെ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തും.
കൂടുതല്‍ കൃത്യത ഉറപ്പുവരുത്തുന്നതിന് മുന്‍തൂക്കം നല്‍കിയാകും ഇനി മുതല്‍ ഗൂഗിള്‍ വിവരങ്ങള്‍ നല്‍കുക. ലോകത്തിന്‍റെ ഏത് കോണില്‍ നിന്നും പോസ്റ്റ് ചെയ്യുന്ന വാര്‍ത്തകളും വിവരങ്ങളും ശരിയാണോ എന്ന് ഇനി മുതല്‍ പരിശോധിക്കപ്പെടും. ഇതിനായി കമ്പനി പ്രത്യേക കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂര്‍ണമായും ശരി, പൂര്‍ണമായും തെറ്റ്, കൂടുതല്‍ ശരി, കൂടുതല്‍ തെറ്റ് എന്നിങ്ങനെയാണ് വാര്‍ത്തകളെ തരംതിരിക്കുക. കൃത്യമായ വാര്‍ത്തകള്‍ ആദ്യം വരുമെങ്കിലും അന്വേഷിക്കുന്ന വിഷയത്തില്‍ മറ്റ് സൈറ്റുകള്‍ നല്‍കുന്ന വിവരങ്ങളും ഗൂഗിള്‍ നല്‍കും. തെറ്റായ വിവരങ്ങള്‍ നല്‍കുന്ന വെബ്സൈറ്റുകളെ കരിമ്പട്ടികയില്‍ ചേര്‍ക്കാന്‍ ഗൂഗിള്‍ ലക്ഷ്യമിടുന്നില്ല. ഒരേ വിഷയത്തില്‍ വിവിധ ഏജന്‍സികള്‍ക്ക് വ്യത്യസ്ത അഭിപ്രായമാകും എന്നതിനാല്‍ തന്നെ പുതിയ ഫീച്ചറിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. വ്യക്തത പരിശോധിക്കേണ്ട വാര്‍ത്തകളുടെ വ്യാപ്തിയും വെല്ലുവിളി ഉയര്‍ത്തുന്നു. ഒക്ടോബറില്‍ തന്നെ കൃത്യത പരിശോധിക്കുന്ന ഫാക്ട് ചെക്ക് ഫീച്ചര്‍ വാര്‍ത്തകള്‍ തിരയുന്നതിനോട് അനുബന്ധമായി ഗൂഗിള്‍ നല്‍കിയിരുന്നു.
പൊതുവായ വിവരശേഖരണത്തിലേക്കും കൂടി ഇത് വ്യാപിപ്പിക്കാനാണ് തീരുമാനം. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയിടാനായി ഫേസ്ബുക്ക് കഴിഞ്ഞ ദിവസം പുതിയ കാമ്പയിന് തുടക്കമിട്ടതിന് പിന്നാലെയാണ് ഗൂഗിളിന്‍റെ നടപടി.
Adjust Story Font
16