12മണിക്കൂര്‍ കൊണ്ട് 5കോടി; ഓഫ്ലൈന്‍ വിപണിയും കയ്യടക്കി സിയോമി
12മണിക്കൂര്‍ കൊണ്ട് 5കോടി; ഓഫ്ലൈന്‍ വിപണിയും കയ്യടക്കി സിയോമി
ചൈനീസ് ടെക് കമ്പനി സിയോമി ഓഫ്ലൈന്‍ മാര്‍ക്കറ്റിംങ് രംഗത്തെ തങ്ങളുടെ കാല്‍വെയ്പിന് മികച്ച തുടക്കമാണ് കുറിച്ചിരിക്കുന്നത്. ഇതുവരെ ഓണ്‍ലൈന്‍ വിപണിയെ മാത്രം ആശ്രയിച്ചിരുന്ന..
ചൈനീസ് ടെക് കമ്പനി സിയോമി ഓഫ്ലൈന്‍ മാര്‍ക്കറ്റിംങ് രംഗത്തെ തങ്ങളുടെ കാല്‍വെയ്പിന് മികച്ച തുടക്കമാണ് കുറിച്ചിരിക്കുന്നത്. ഇതുവരെ ഓണ്‍ലൈന്‍ വിപണിയെ മാത്രം ആശ്രയിച്ചിരുന്ന സിയോമിയുടെ ആദ്യ ഓഫ്ലൈന്‍ സ്റ്റോര്‍ വഴി 12മണിക്കൂര്‍ കൊണ്ട് 5കോടി രൂപയുടെ വില്‍പന നടന്നു. ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ നാഴികക്കല്ലാണ് ഓഫ്ലൈനിലൂടെയുള്ള ഈ അതിവേഗ വില്‍പന. ബംഗളൂരുവിലാണ് കഴിഞ്ഞ ദിവസം സിയോമി ഓഫ്ലൈന്‍ സ്റ്റോര്‍ ആരംഭിച്ചത്. സിയോമിയുടെ എംഐ 5, റെഡ്മി നോട്ട് 4 തുടങ്ങി എല്ലാതരം ഫോണുകളും സ്റ്റോറില്‍ ലഭിക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 100ഓളം സ്റ്റോറുകള്‍ തുടങ്ങുവാനാണ് കമ്പനിയുടെ ലക്ഷ്യം.
Adjust Story Font
16