ധൈര്യമായി പ്രൊഫൈല്‍ ചിത്രം ഇട്ടോളൂ..സുരക്ഷയുമായി ഫേസ്ബുക്കുണ്ട്
ധൈര്യമായി പ്രൊഫൈല്‍ ചിത്രം ഇട്ടോളൂ..സുരക്ഷയുമായി ഫേസ്ബുക്കുണ്ട്
പ്രൈാഫൈല്‍ പിക്ചറുകളുടെ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതും ഫേസ്ബുക്ക് ഡിസേബിള്‍ ചെയ്തിട്ടുണ്ട്
കോപ്പി ചെയ്യുമെന്നോ, ദുരുപയോഗം ചെയ്യുമെന്നോ പേടിച്ച് ഇനി ആരും ഫേസ്ബുക്കില്‍ മുഖംമറയ്ക്കണ്ട. നിങ്ങളുടെ ചിത്രത്തിന് സംരക്ഷണവുമായി ഫേസ്ബുക്ക് പുതിയ ഫീച്ചര്‍ രൂപകല്‍പന ചെയ്തിരിക്കുന്നു. ഫേസ്ബുക്ക് ഇന്ത്യയിലെ ഏജന്‍സികളുമായി ചേര്‍ന്നു കൊണ്ട് പ്രൊഫൈല്‍ പിക്ചറുകള്‍ക്കായി ഓപ്ഷണല്‍ ഗാര്‍ഡ് എന്ന സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇനി മുതല്‍ ഫേസ്ബുക്ക് അപ്ഡേറ്റിങ്ങ് സമയത്ത് ഓപ്ഷണല്‍ പ്രൊഫൈല്‍ പിക്ച്ചര്‍ ഗാര്‍ഡ് എന്നൊരു ഓപ്ഷന്‍ കൂടി ഉപഭോക്താക്കളോട് ചോദിക്കും. ഇത് ആക്ടിവേറ്റ് ചെയ്തു കഴിഞ്ഞാല്‍ പിന്നെ മറ്റുള്ളവര്‍ക്ക് തങ്ങളുടെ പ്രൊഫൈൽ ചിത്രങ്ങൾ ഡൗണ്‍ലോഡ് ചെയ്യാനോ ഷെയര്‍ ചെയ്യാനോ പേഴ്‌സണല്‍ മെസേജായി അയക്കാനോ സാധിക്കില്ല. ഫേസ്ബുക്കിൽ സുഹൃത്തുക്കൾ അല്ലാത്തൊരാള്‍ക്ക് പ്രൊഫൈല്‍ പിക്ചറുകളില്‍ മറ്റുള്ളവരെ ടാഗ് ചെയ്യാനും സാധിക്കില്ല. പ്രൈാഫൈല്‍ പിക്ചറുകളുടെ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതും ഫേസ്ബുക്ക് ഡിസേബിള്‍ ചെയ്തിട്ടുണ്ട്. നിലവില്‍ ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ സ്‌ക്രീന്‍ഷോട്ട് ഡിസേബിള്‍ ചെയ്തിട്ടുണ്ട്. ഇത് മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്.
ഓരോ രാജ്യത്തിലും സുരക്ഷപ്രശ്നം പരിഹരിക്കുന്നതിന് ഇത്തരത്തിലുള്ള നടപടികൽ സ്വീകരിക്കാറുണ്ടെന്നു ഇതിനായി ഓരോ രാജ്യത്തും പ്രത്യേകം പഠനങ്ങള്‍ കമ്പനി നടത്താറുണ്ടെന്നും ഫേസ്ബുക്ക് തങ്ങളുടെ ബ്ലോഗിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റിലൂടെ തങ്ങളുടെ ഫോട്ടോ ദുരുപയോഗെ ചെയ്യുമോ എന്ന ഭയം മൂലം ഇന്ത്യയിലെ സ്ത്രീകള്‍ പ്രൊഫൈല്‍ ചിത്രം ഇടുന്നത് താരതമ്യേന കുറവാണ്. പലരും സിനിമാതാരങ്ങളുടെ ചിത്രമായിരിക്കും ഇതിനായി തെരഞ്ഞെടുക്കുന്നത്. ഏകദേശം 200 മില്യണിലധികം പേരാണ് ഇന്ത്യയില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. പുതിയ സുരക്ഷാ ഫീച്ചര്‍ ലഭിക്കുന്നതിനായി നിങ്ങളുടെ ഫേസ്ബുക്ക് ആപ്ലിക്കേഷനില്‍ ന്യൂസ് ഫീഡ് റിഫ്രഷ് ചെയ്താല്‍ മാത്രം മതി. തുടര്‍ന്ന് പുതിയ പ്രൊഫൈല്‍ പിക്ചര്‍ ഗാര്‍ഡിനെക്കുറിച്ചുള്ള സന്ദേശം സ്ക്രീനില്‍ പ്രത്യക്ഷപ്പെടും. ഇതിന് ഓകെ എന്ന് റിപ്ലൈ ചെയ്താല്‍ ഫീച്ചര്‍ ആക്ടിവേറ്റ് ആകും. നിങ്ങളുടെ പ്രൊഫൈല്‍ ചിത്രത്തിന് ചുറ്റും ഒരു നീല വര ഉണ്ടെങ്കില്‍ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്തു എന്നതിന് തെളിവാണ്. പ്രൊഫൈല്‍ പിക്ചറിന് ചുറ്റും ഒരു ഡിസൈന്‍ ചെയ്യാനും ഓപ്ഷനുണ്ട്. ഇതും നിങ്ങളുടെ ചിത്രത്തെ സംരക്ഷിക്കും. അപ്പോള്‍ ഇനി ധൈര്യമായി പ്രൊഫൈല്‍ ചിത്രമിട്ടോളൂ.
Adjust Story Font
16