Quantcast

അയച്ചയാള്‍ ഡിലീറ്റ് ചെയ്ത വാട്സ്ആപ് മെസേജ് എങ്ങനെ തിരിച്ചെടുക്കാം?

MediaOne Logo

Subin

  • Published:

    3 Jun 2018 3:50 PM GMT

അയച്ചയാള്‍ ഡിലീറ്റ് ചെയ്ത വാട്സ്ആപ് മെസേജ് എങ്ങനെ തിരിച്ചെടുക്കാം?
X

അയച്ചയാള്‍ ഡിലീറ്റ് ചെയ്ത വാട്സ്ആപ് മെസേജ് എങ്ങനെ തിരിച്ചെടുക്കാം?

വാട്സ്ആപ് പുതുതായി പുറത്തിറക്കിയ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന്‍ ഉപയോഗിച്ച് ഡിലീറ്റ് ചെയ്ത മെസേജുകള്‍ പോലും നിങ്ങള്‍ക്ക് ഈ വഴികളിലൂടെ തിരിച്ചെടുക്കാനാകും.

ആരെങ്കിലും നിങ്ങള്‍ക്കയച്ച വാട്സ്ആപ് മെസേജ് ഡിലീറ്റ് ചെയ്താലും തിരിച്ചെടുക്കാന്‍ വഴിയുണ്ടെന്ന് റിപ്പോര്‍ട്ട്. വാട്സ്ആപ് പുതുതായി പുറത്തിറക്കിയ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന്‍ ഉപയോഗിച്ച് ഡിലീറ്റ് ചെയ്ത മെസേജുകള്‍ പോലും തിരിച്ചെടുക്കാനാകും. ഗൂഗിള്‍ പ്ലേയില്‍ നിന്നുള്ള ഒരു ആപ്പും തേഡ് പാര്‍ട്ടി ലോഞ്ചര്‍മാരായ നോവലോഞ്ചറും സ്റ്റോക് ആന്‍ഡ്രോയിഡുമാണ് ഡിലീറ്റ് ചെയ്ത വാട്സ് ആപ് സന്ദേശങ്ങളെ തിരികെ കിട്ടാന്‍ സഹായിക്കുന്നത്.

സ്പാനിഷ് ആന്‍ഡ്രോയിഡ് ബ്ലോഡ് Android Jefe ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഒരിക്കല്‍ ഡിലീറ്റ് ചെയ്ത മെസേജുകള്‍ ഉപകരണങ്ങളുടെ നോട്ടിഫിക്കേഷന്‍ ലോഗില്‍ ഉണ്ടാകുമെന്ന സാധ്യത
ഉപയോഗിച്ചാണ് സന്ദേശങ്ങള്‍ തിരിച്ചുപിടിക്കുന്നത്. സന്ദേശം അയച്ചയാള്‍ ഡിലീറ്റ് ചെയ്താല്‍ പോലും ഈ സന്ദേശങ്ങളെ തിരിച്ചെടുക്കാനാകുമെന്നാണ് ബ്ലോഗ് പറയുന്നത്.

വാട്സ് ആപ് സന്ദേശങ്ങള്‍ തിരിച്ചുപിടിക്കാനുള്ള വഴികള്‍

*നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി എന്ന ആന്‍ഡ്രോയിഡ് ആപ് ഗൂഗിള്‍ പ്ലേയില്‍ നിന്നും ഡൌണ്‍ലോട് ചെയ്യുകയാണ് ആദ്യപടി. ഡൌണ്‍ലോഡിന് ശേഷം മെസേജുകള്‍ ആന്‍ഡ്രോയിഡ് നോട്ടിഫിക്കേഷന്‍ ലോഗില്‍ പോയി തിരഞ്ഞാല്‍ മതിയാകും.
*തേഡ് പാര്‍ട്ടി ലോഞ്ചറുകളായ നോവ ലോഞ്ചര്‍, സ്റ്റോക് ആന്‍ഡ്രോയിഡ് എന്നിവ ഉപയോഗിച്ചും വാട്സ്ആപിലെ സന്ദേശങ്ങള്‍ തിരിച്ചെടുക്കാനാകും.
*ഇവിടെ കൂടുതല്‍ ആപ്ലിക്കേഷനുകളൊന്നും ഡൌണ്‍ലോഡ് ചെയ്യേണ്ടതില്ല. നോവ ലോഞ്ചറിലാണെങ്കില്‍ ഹോം സ്ക്രീനില്‍ തുടര്‍ച്ചയായി അമര്‍ത്തി പിടിച്ച ശേഷം വിഡ്ജറ്റ്>ആക്ടിവിറ്റീസ്>സെറ്റിംങ്സ്>നോട്ടിഫിക്കേഷന്‍ ലോഗ് വഴി
നോട്ടിഫിക്കേഷന്‍ ലോഗിലേക്കും വാട്സ്ആപിലെ പഴയ മെസേജിലേക്കും എത്തിപ്പെടാനാകും. സ്റ്റോക് ആന്‍ഡ്രോയിഡിലാണെങ്കില്‍ സെറ്റിങ്സ് വിഡ്ജെറ്റ് വഴി നോട്ടിഫിക്കേഷന്‍ ലോഗിലെത്താം.

ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ മാത്രമാണ് ഇത് സാധ്യമാകുകയെന്നും ബ്ലോഗ് ഓര്‍മ്മിപ്പിക്കുന്നുണ്ട്. വാട്സ്ആപ്പില്‍ കാണുകയോ പരസ്പരം സംവദിക്കുകയോ ചെയ്ത സന്ദേശങ്ങള്‍ മാത്രമേ തിരിച്ചെടുക്കാനാകൂ. ഇതിലും ചില
പരിമിതികളുണ്ട്, സന്ദേശങ്ങളുടെ പരമാവധി 100 അക്ഷരങ്ങളാണ് തിരിച്ചു ലഭിക്കുക. ഇതില്‍ കൂടുതലുള്ള വാക്കുകളോ ചിത്രങ്ങളോ ദൃശ്യങ്ങളോ തിരിച്ചെടുക്കാനാകില്ല. മാത്രമല്ല റീസ്റ്റാര്‍ട്ട് ചെയ്യുന്നതു വരെയാണ് ആന്‍ഡ്രോയിഡ്
ഉപകരണങ്ങളുടെ നോട്ടിഫിക്കേഷന്‍ ലോഗ് നിലവിലുണ്ടാകുകയെന്നും ഓര്‍ക്കണം.

TAGS :
Next Story