വാട്സ്ആപിന്‍റെ പുതിയ കിടിലന്‍ ഫീച്ചറെത്തി; ഉപയോഗിക്കേണ്ടതിങ്ങനെ...
വാട്സ്ആപിന്‍റെ പുതിയ കിടിലന്‍ ഫീച്ചറെത്തി; ഉപയോഗിക്കേണ്ടതിങ്ങനെ...
ആര്‍ക്കെങ്കിലും അയച്ച വാട്സ്ആപ് സന്ദേശങ്ങള്‍ തിരിച്ചെടുക്കാനുള്ള സംവിധാനമാണിത്.
ഏറെ നാളുകളായി പറഞ്ഞുകേള്‍ക്കുന്ന വാട്സ്ആപിന്‍റെ പുതിയ ഫീച്ചര്‍ എത്തി. ആര്‍ക്കെങ്കിലും അയച്ച വാട്സ്ആപ് സന്ദേശങ്ങള്‍ തിരിച്ചെടുക്കാനുള്ള സംവിധാനമാണിത്. അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള 'ഡിലീറ്റ് ഫോര്‍ എവരിവണ്‍ 'എന്ന ഫീച്ചറാണ് ഇന്ത്യന്‍ ഉപഭോക്താക്കളിലേക്കെത്തിയത്. വാട്സ്ആപ് വെബിലും ഈ ഫീച്ചര്‍ ലഭ്യമാണ്.
എന്നാല്‍ ആദ്യഘട്ടമെന്ന നിലയ്ക്ക് ആന്‍ഡ്രോയ്ഡ്, ഐഫോണ്‍, വിന്‍ഡോസ് ഫോണ്‍ ആപുകളില്‍ മുഴുവന്‍ പേര്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാക്കിയിട്ടില്ല. സന്ദേശം അയച്ചയാളുടെ ഫോണിലും കൈപ്പറ്റിയയാളുടെ ഫോണിലും വാട്സ്ആപിന്‍റെ ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമെ ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയൂ. ടെക്റ്റ് മെസേജ്, ചിത്രങ്ങള്‍, വീഡിയോ, ജിഫ്, കോണ്‍ടാക്ട്, മറ്റു ഫയലുകള്‍, ലൊക്കേഷന്‍, ഡോക്യുമെന്‍റ്സ് തുടങ്ങി അയക്കുന്ന എന്തും ഈ ഫീച്ചര്‍ ഉപയോഗിച്ച് നീക്കം ചെയ്യാന്‍ കഴിയും. വാട്‌സ്ആപ്പിന്റെ വേര്‍ഷന്‍ 2.17.395 ലാണ് ഈ ഫീച്ചറുള്ളത്. ഡിലീറ്റ് ചെയ്യുന്ന സന്ദേശങ്ങള്‍ നിങ്ങളുടെ ഫോണില്‍ നിന്നും മാത്രമല്ല സന്ദേശം ലഭിച്ചയാളിന്‍റെ ഫോണില്‍ നിന്നും നീക്കം ചെയ്യപ്പെടും. എന്നാല്‍ അയച്ച് ഏഴു മിനിറ്റിനുള്ളില്‍ തന്നെ സന്ദേശം ഡിലീറ്റ് ചെയ്യണം. അതല്ലെങ്കില്‍ ഏഴു മിനിറ്റിനു ശേഷം ഡിലീറ്റ് ഫോണ്‍ എവരിവണ്‍ എന്ന ഓപ്ഷന്‍ നിങ്ങള്‍ക്ക് നഷ്ടമാകും.
സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍
നിലവില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്ന അതേ രീതിയില്‍ തന്നെയാണ് Delete for Everyone എന്ന ഫീച്ചറും പ്രവര്‍ത്തിക്കുന്നത്. അയച്ച സന്ദേശങ്ങള്‍ക്ക് മുകളില്‍ ഏതാനും സെക്കന്‍റുകള്‍ അമര്‍ത്തി പിടിച്ചാല്‍ Delete for me, Cancel, Delete for Everyone എന്നിങ്ങനെ മൂന്നു ഓപ്ഷനുകള്‍ വരും. ഇതില്‍ Delete for Everyone എന്നതാണ് നിങ്ങള്‍ തെരഞ്ഞെടുക്കുന്നതെങ്കില്‍ സന്ദേശം നീക്കം ചെയ്യപ്പെടും.
ഡിലീറ്റ് ചെയ്യപ്പെട്ടു കഴിഞ്ഞാല്‍ ആ സ്ഥാനത്ത് This message was deleted for everyone എന്നായിരിക്കും കാണിക്കുക. ചാറ്റ് പേജിലും നിന്നും നോട്ടിഫിക്കേഷനില്‍ നിന്നും ഈ സന്ദേശം നീക്കം ചെയ്യപ്പെട്ടിട്ടുണ്ടാകും. മറ്റു പ്രധാന ചാറ്റ് ആപുകളായ ടെലഗ്രാം, വൈബര്‍ എന്നിവിടങ്ങളില്‍ ഈ ഫീച്ചറുകള്‍ നേരത്തെ തന്നെയുണ്ട്. തെറ്റായ വ്യക്തിയിലേക്കോ ഗ്രൂപ്പിലേക്കോ, അയക്കാന്‍ ഉദ്ദേശിക്കാത്തതോ ആയ സന്ദേശങ്ങള്‍ അബദ്ധത്തില്‍ കടന്നുകൂടിയാല്‍ അത് നീക്കം ചെയ്യാനുള്ള അവസരമാണ് വാട്സ്ആപ് ഈ പുതിയ ഫീച്ചറിലൂടെ നല്‍കുന്നത്.
Adjust Story Font
16