പുതുവര്‍ഷത്തില്‍ നിരക്ക് ഉയര്‍ത്താന്‍ ജിയോ
പുതുവര്‍ഷത്തില്‍ നിരക്ക് ഉയര്‍ത്താന്‍ ജിയോ
ആദ്യം സൌജന്യമായും പിന്നീട് താരതമ്യേന ഏറ്റവും കുറഞ്ഞ നിരക്കിലും 4ജി ഇന്റര്‍നെറ്റിനെ രാജ്യത്ത് കോടിക്കണക്കിന് ജനങ്ങളുടെ ഫോണുകളിലേക്ക് എത്തിച്ച റിലയന്‍സ് ജിയോ
ആദ്യം സൌജന്യമായും പിന്നീട് താരതമ്യേന ഏറ്റവും കുറഞ്ഞ നിരക്കിലും 4ജി ഇന്റര്‍നെറ്റിനെ രാജ്യത്ത് കോടിക്കണക്കിന് ജനങ്ങളുടെ ഫോണുകളിലേക്ക് എത്തിച്ച റിലയന്‍സ് ജിയോ, 2018 ല്‍ നിരക്കുകള്‍ ഉയര്‍ത്തുമെന്ന് സൂചന. 2016 സെപ്റ്റംബറില്‍ അരങ്ങേറ്റം കുറിച്ച ജിയോ, ആദ്യ കാലങ്ങളില്‍ സൌജന്യമായി ഡാറ്റയും കോളുകളും നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിച്ചു.
മാസങ്ങള്‍ കൊണ്ട് മറ്റു ഭീമന്‍ ടെലികോം കമ്പനികളെ വെള്ളംകുടിപ്പിച്ച ജിയോ, ഉപഭോക്താക്കളുടെ എണ്ണം കോടികളാക്കി. മാസങ്ങള്‍ നീണ്ട സൌജന്യ സേവനത്തിനൊടുവില്‍ ജിയോ താരിഫുകള്‍ പ്രഖ്യാപിച്ചു. അപ്പോഴും ഉപഭോക്താക്കള്‍ക്ക് മറ്റു ടെലികോമുകളേക്കാള്‍ ലാഭമായിരുന്നു ജിയോ. മത്സരം മുറുകിയതോടെ എയര്‍ടെല്ലും ഐഡിയയും അടക്കമുള്ളവര്‍ നിരക്കുകള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതരായി. എന്നിട്ടും പലരും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ഉപഭോക്താക്കളെ നഷ്ടപ്പെടുന്നതു തുടരുകയും ചെയ്തു. ജിയോയോട് മത്സരിച്ചുനില്‍ക്കാന്‍ ബിഎസ്‍എന്‍എല്ലിനും എയര്‍ടെല്ലിനും മാത്രമാണായത്. 4ജി ഇന്റര്‍നെറ്റ് രംഗത്തെ ആധിപത്യം ഉറപ്പിച്ചുകൊണ്ട് തന്നെ ജിയോ പുതുവര്‍ഷത്തില്‍ നിരക്ക് ഉയര്‍ത്തുമെന്നാണ് ടെലികോം രംഗത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിരക്ക് വര്‍ധന എത്രത്തോളമാകുമെന്ന് വ്യക്തതയില്ല.
Adjust Story Font
16