അഞ്ച് ലക്ഷത്തിലേറെ ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടാകാമെന്ന് ഫേസ്ബുക്ക്
അഞ്ച് ലക്ഷത്തിലേറെ ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടാകാമെന്ന് ഫേസ്ബുക്ക്
5,62,455 ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടാകാമെന്നാണ് ബ്ലോഗിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കക്കാരുടെ വിവരങ്ങളാണ് കൂടുതലായി കേബ്രിഡ്ജ് അനലിറ്റിക്ക എടുത്തിട്ടുള്ളത്.
അഞ്ച് ലക്ഷത്തിലേറെ ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങളും കേംബ്രിഡ‍്ജ് അനലിറ്റിക്ക ചോര്‍ത്തിയിട്ടുണ്ടാകാമെന്ന് ഫേസ്ബുക്ക്. ലോകത്താകമാനം 87 മില്യണ്‍ ആളുകളുടെ വിവരങ്ങള്‍ ഇത്തരത്തില്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് അന്തിമ നിഗമനമെന്ന് ഫേസ്ബുക്ക് അറിയിച്ചു. കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസറായ മൈക്ക് സ്കോര്‍പ്ഫറാണ് ബ്ലോഗില്‍ ഈ വിവരം വെളിപ്പെടുത്തിയത്. നേരത്തെ അനുമാനിച്ചതിനെക്കാള്‍ 37 മില്യണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ കൂടി ചോര്‍ന്നിട്ടുണ്ടാകാമെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. https://newsroom.fb.com/news/2018/04/restricting-data-access/
5,62,455 ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടാകാമെന്നാണ് ബ്ലോഗിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കക്കാരുടെ വിവരങ്ങളാണ് കൂടുതലായി കേബ്രിഡ്ജ് അനലിറ്റിക്ക എടുത്തിട്ടുള്ളത്. ഈ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഏഷ്യയില്‍ നിന്നും പട്ടികയിലുള്ള ഏക രാജ്യവും ഇന്ത്യ തന്നെയാണ്.
Adjust Story Font
16