100 എംബിപിഎസ് വേഗതയില്‍ 100 ജിബി സൗജന്യം; ജിയോ ബ്രോഡ്ബാന്‍ഡ് വരുന്നു
100 എംബിപിഎസ് വേഗതയില്‍ 100 ജിബി സൗജന്യം; ജിയോ ബ്രോഡ്ബാന്‍ഡ് വരുന്നു
4ജി ഇന്റര്‍നെറ്റ് വിപ്ലവത്തിന് ശേഷം ബ്രോഡ്ബാന്‍ഡ് രംഗത്ത് എതിരാളികളെ മലര്‍ത്തിയടിക്കാന്‍ റിലയന്‍സ് ജിയോ പടയൊരുക്കം തുടങ്ങി
4ജി ഇന്റര്‍നെറ്റ് വിപ്ലവത്തിന് ശേഷം ബ്രോഡ്ബാന്‍ഡ് രംഗത്ത് എതിരാളികളെ മലര്‍ത്തിയടിക്കാന്‍ റിലയന്‍സ് ജിയോ പടയൊരുക്കം തുടങ്ങി. ജിയോ 4ജി പോലെ തന്നെ അതിവേഗ ബ്രോഡ്ബാന്‍ഡ് സേവനമാണ് ജിയോഫൈബര്‍ വാഗ്ദാനം ചെയ്യുന്നത്. ജിയോ 4ജിക്ക് സമാനമായി മൂന്നു മാസത്തെ വെല്‍കം ഓഫര്‍ നല്‍കി സേവനം ഉപഭോക്താക്കളിലേക്ക് അതിവേഗം പടര്‍ത്താനാണ് റിലയന്‍സിന്റെ നീക്കം.
ജൂണിലാണ് സേവനമാരംഭിക്കുകയെന്ന് അനൌദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. ജൂണ്‍ മുതല്‍ 90 ദിവസത്തേക്കായിരിക്കും തികച്ചും സൗജന്യമായി ജിയോഫൈബറിന്റെ അതിവേഗ ബ്രോഡ്ബാന്‍ഡ് സേവനം ആസ്വദിക്കാന്‍ കഴിയുക. ജിയോ 4ജി പോലെ ചിലപ്പോള്‍ വെല്‍കം ഓഫര്‍ നീട്ടാനും സാധ്യതയുണ്ട്. ഒരു സെക്കന്റില്‍ 100 എംബി ഡൌണ്‍ലോഡ് വേഗതയാണ് ജിയോഫൈബറിനുള്ളത്. പ്രതിമാസം 100 ജിബി ഡാറ്റ എന്ന കണക്കിലാണ് സൗജന്യമായി ഉപഭോക്താവിന് ലഭിക്കുക. നൂറു ജിബിയും ഉപയോഗിച്ച് കഴിഞ്ഞാല്‍ വേഗത 1 എംബിപിഎസായി കുറയും. ജിയോ ബ്രോഡ്ബാൻഡ് സർവീസ് 90 ദിവസത്തേക്ക് സൗജന്യമായാണ് ലഭ്യമാകുകയെങ്കിലും കണക്ഷൻ ലഭിക്കുന്നതിന് റീഫണ്ട് ഇനത്തിലുള്ള 4,500 രൂപയുടെ റീച്ചാർജ് അനിവാര്യമാണ്. ബ്രോഡ്ബാന്‍ഡ് ഉപയോഗം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നതോടെ ഈ തുക പൂർണ്ണമായും ഉപഭോക്താവിന് തിരിച്ചുനൽകുന്നതാണ് ജിയോയുടെ സംവിധാനം.
കഴിഞ്ഞ ആറുമാസമായി ജിയോഫൈബര്‍ പരീക്ഷണഘട്ടത്തിലാണ്. ജിയോ 4ജിയുടെ കടന്നുവരവോടെ എതിരാളികളായ എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ എന്നിവരുടെ അടിവേരാണ് ഇളകിയത്. ആദ്യഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, ജാംനഗര്‍, പൂനെ, ചെന്നൈ എന്നിങ്ങനെ അഞ്ച് നഗരങ്ങളാണ് അതിവേഗ ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കുക.
Adjust Story Font
16