ഡിസ്‌പ്ലേയില്‍ വിരലടയാള സ്‌കാനറുള്ള ആദ്യ ഫോണുമായി വിവോ
ഡിസ്‌പ്ലേയില്‍ വിരലടയാള സ്‌കാനറുള്ള ആദ്യ ഫോണുമായി വിവോ
ലാസ് വേഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലാണ് വിവോ തങ്ങളുടെപുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്
സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ അതികായര്‍ ആപ്പിളും സാംസങ്ങുമൊക്കെയായിരിക്കാം പക്ഷേ, ചൈനീസ് നിര്‍മ്മാതാക്കളായ വിവോയെ ആര്‍ക്കും തള്ളിക്കളയാനാകില്ല. കുറഞ്ഞ വിലയും കൂടുതല്‍ സൗകര്യങ്ങളുമാണ് വിവോ ഫോണുകളെ വ്യത്യസ്ഥമാക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌പ്ലേയില്‍ വിരലടയാള സ്‌കാനറുള്ളലോകത്തെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചിരിക്കുകയാണ് വിവോ.
ലാസ് വേഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലാണ് വിവോ തങ്ങളുടെപുതിയ ഫീച്ചര്‍ ആദ്യമായി അവതരിപ്പിച്ചത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ തന്നെ ഫിംഗര്‍പ്രിന്റ് ഡിസ്‌പ്ലേയുള്ള ഫോണ്‍ വിപണിയിലെത്തുമെന്നാണ് വിവോ അറിയിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ആദ്യത്തെ സ്മാര്‍ട്ട് ഫോണായിരിക്കും വിവോ പുറത്തിറക്കുന്നതെന്ന് വിവോ സീനിയര്‍ വൈസ് പ്രസിഡന്റ് അലെക്‌സ് ഫെങ് പറഞ്ഞു.
2017 ഡിസംബറില്‍ തന്നെ തങ്ങള്‍ ഡിസ്‌പ്ലേഫിംഗര്‍ പ്രിന്റ് സെന്‍സറുകള്‍ നിര്‍മ്മിച്ചുതുടങ്ങിയെന്ന് വിവോ അറിയിച്ചിരുന്നു. ഒപ്പോ, വിവോ വണ്‍ പ്ലസ് തുടങ്ങിയ ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മ്മിക്കുന്നത് ബിബികെ എന്ന ചൈനീസ് കമ്പനിയാണ്. സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയില്‍ ലോകത്ത് രണ്ടാം സ്ഥാനത്തും ഇന്ത്യയില്‍ ഒന്നാമതുമാണ് ബിബികെയുടെ ഫോണുകള്‍.
Adjust Story Font
16