വ്യാജ ഫേസ്ബുക്ക് അക്കൌണ്ടുകള്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍
വ്യാജ ഫേസ്ബുക്ക് അക്കൌണ്ടുകള്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍
കഴിഞ്ഞ ഡിസംബര്‍ വരെയുള്ള കണക്കാണിത്
ലോകത്ത് 20 കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വ്യാജം. സജീവമായുള്ള അക്കൗണ്ടുകളുടെ 10 ശതമാനത്തോളമാണ് ഇത്. വ്യാജ എഫ്ബി അക്കൌണ്ടുകള്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണെന്നും ഫേസ്ബുക്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഡിസംബര്‍ വരെയുള്ള കണക്കാണിത്. ഇന്ത്യയെക്കൂടാതെ ഇന്‍ഡൊനീഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം രാജ്യങ്ങളിലും വ്യാജ അക്കൗണ്ടുകള്‍ വളരെക്കൂടുതലാണ്. അതേസമയം സജീവമായുള്ള അക്കൗണ്ടുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. 213 കോടിയാണ് കഴിഞ്ഞ വര്‍ഷത്തെ കണക്ക്. ഇത് 2016-ലേതിനേക്കാള്‍ 14 ശതമാനം കൂടുതലാണ്. 2016 ല്‍ 11.4 കോടിയുണ്ടായിരുന്ന വ്യാജ അക്കൗണ്ടുകളുടെ എണ്ണത്തിലും 14 ശതമാനം വര്‍ദ്ധനവ് ഉണ്ടായി.
Adjust Story Font
16