ഞൊടിയിടയില്‍ കാറായി രൂപംമാറുന്ന റോബോട്ടുകള്‍; 'ട്രാന്‍സ്ഫോര്‍മേഴ്സ്' സത്യമായി !
ഞൊടിയിടയില്‍ കാറായി രൂപംമാറുന്ന റോബോട്ടുകള്‍; 'ട്രാന്‍സ്ഫോര്‍മേഴ്സ്' സത്യമായി !
കാറായി രൂപമാറ്റം സാധിക്കുന്ന റോബോട്ടുകളെ നാം കണ്ടിട്ടുള്ളത് ഹോളിവുഡ് സിനിമകളിലും അനിമേഷന്‍ ചിത്രങ്ങളിലും മാത്രമാണ്.
കാറായി രൂപമാറ്റം സാധിക്കുന്ന റോബോട്ടുകളെ നാം കണ്ടിട്ടുള്ളത് ഹോളിവുഡ് സിനിമകളിലും അനിമേഷന്‍ ചിത്രങ്ങളിലും മാത്രമാണ്. ഈ റോബോട്ടുകള്‍ യഥാര്‍ത്തില്‍ നിര്‍മ്മിക്കാന്‍ സാധിക്കുമോ?
സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ജപ്പാനിലെ എന്‍ജിനീയര്‍മാര്‍. 3.7 മീറ്റര്‍ ഉയരമുള്ള രണ്ട് പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന റോബോട്ടാണ് ബ്രേവ് റോബോട്ടിക്സ് എന്ന കമ്പനി ബുധനാഴ്ച പ്രകാശനം ചെയ്തത്. എകദേശം ഒരു മിനിറ്റിനുള്ളില്‍ റോബോട്ടില്‍ നിന്നും സ്പോട്സ് കാറായി മാറാന്‍ ജെ- ഡയറ്റ്- റൈഡ്എന്ന ഈ റോബോട്ടിന് സാധിക്കും. റോബോട്ടുകളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു റോബോട്ടിനെ വിജയകരമായി അവതരിപ്പിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു. അനിമേഷന്‍ ചിത്രങ്ങളും സിനിമകളും കണ്ട പ്രേരണയില്‍ നിന്നാണ് ഈ ആശയം ഉടലെടുത്തതെന്ന് ബ്രേവ് റോബോട്ടിക്സ് സിഇഒ കെന്‍ജി ഇന്‍ഷിദ പറഞ്ഞു.
മണിക്കൂറില്‍ 100 മീറ്റര്‍ സ്പീഡില്‍ ഈ റോബോട്ടിന് സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ കമ്പനി വര്‍ക്ക്ഷോപ്പിനു പുറത്തേക്ക് ഇറക്കി ഇതുവരെ പരീക്ഷിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. മനുഷ്യ സങ്കല്‍പ്പങ്ങള്‍ക്കപ്പുറമുള്ള കാര്യങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുമെന്ന് തെളിയിക്കുക മാത്രമായിരുന്നു ഈ നിര്‍മ്മാണത്തിലൂടെ ലക്ഷ്യമിട്ടതെന്നും ഇന്‍ഷിദ പറഞ്ഞു. ഇപ്പോള്‍ വികസിപ്പിച്ചെടുത്ത ഈ സാങ്കേതിക വിദ്യ വിനോദ മേഖലക്ക് ഉപകാരപ്പെടും വിധം ഉപയോഗിക്കാനാണ് ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16